അടിമാലി ∙ കല്ലാർകുട്ടി അണക്കെട്ടിന് ഇരുവശങ്ങളിൽ താമസിക്കുന്ന 10 ചെയിൻ പ്രദേശത്ത് താമസിക്കുന്ന കർഷകരുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന്മേൽ നടപടി നീളുന്നതിനെതിരെ പ്രതിഷേധം ശക്തം. ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ, ഇടുക്കി താലൂക്കിലെ കൊന്നത്തടി വില്ലേജുകളിൽ ഉൾപ്പെടുന്ന കർഷകരാണ് പട്ടയത്തിനുള്ള കാത്തിരിപ്പ് തുടരുന്നത്. അണക്കെട്ടിന്റെ ഇരുകരകളിൽ മൂവായിരത്തിലേറെ കർഷക കുടുംബങ്ങളാണ് പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്നത്.
ഇവരുടെ കാത്തിരിപ്പിന് 7 പതിറ്റാണ്ട് പഴക്കമാണുള്ളത്. ഇതിൽ ഭൂരിപക്ഷം കുടുംബങ്ങളും കല്ലാർകുട്ടിയിൽ അണക്കെട്ട് സ്ഥാപിക്കുന്നതിനു മുൻപുള്ള കർഷകരാണ്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തുന്നതിനു മുൻപായി എൽഡിഎഫ് പുറത്തിറക്കിയ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങിൽ ഒന്നായിരുന്ന ജില്ലയിലെ 10 ചെയിൻ പ്രദേശത്തെ പട്ടയ വിതരണം.
എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും പട്ടയ പ്രശ്നം പരിഹാരം ഇല്ലാതെ നീളുകയാണ്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കല്ലാർകുട്ടി 10 ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നത്തടി, വെള്ളത്തൂവൽ വില്ലേജിൽപെട്ട
സ്ഥലങ്ങളിൽ സർവേ സംഘം നടപടികൾ ആരംഭിച്ചെങ്കിലും തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഉദ്യോഗസ്ഥരെ പിൻവലിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

