കൊല്ലം ∙ കുടിവെള്ളം ശേഖരിക്കാൻ പോയി മടങ്ങി വരവേ വള്ളം മുങ്ങി മരിച്ച ശക്തികുളങ്ങര പുത്തൻതുരുത്ത് സേവ്യർ ഭവനിൽ സന്ധ്യയുടെ കുടുംബത്തിന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ സ്നേഹ സാന്ത്വനം. കുടുംബത്തിനായി എംപിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ നാളെ കൈമാറും.
സന്ധ്യയ്ക്ക് സ്വന്തമായി പുരയിടമോ വീടോ ഉണ്ടായിരുന്നില്ല.
വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് വീട് വച്ചു നൽകുമെന്ന് മരണാനന്തര ചടങ്ങുകൾക്ക് ശേഷം എംപി അറിയിച്ചിരുന്നു. ചവറയിൽ പൈപ്പ് ലൈൻ പൊട്ടി ദിവസങ്ങളോളം കുടിവെള്ളം വിതരണം മുടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് സന്ധ്യയ്ക്ക് വളളത്തിൽ പോയി കുടിവെള്ളം ശേഖരിക്കേണ്ടി വന്നത്.
കുടുംബത്തിന്റെ വരുമാന സ്രോതസ്സ് കൂടിയായിരുന്നു സന്ധ്യ. ഗൃഹനാഥയുടെ മരണം കുടുംബാംഗങ്ങളുടെ തുടർ ജീവിതം വഴിമുട്ടിച്ചു.
ഭൂമിയോ വീടോ ഇല്ലാത്ത കുടുംബത്തിന്റെ ദുരവസ്ഥ കണ്ട്, സ്ഥലവും വീടും നൽകണമെന്നുളള നാടിന്റെ പൊതുവികാരം ഉൾക്കൊണ്ടാണ് എം.പി ഉത്തരവാദിത്തം ഏറ്റെടുത്തത്.
പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ശക്തികുളങ്ങരയിലെ മത്സ്യക്കയറ്റുമതി വ്യവസായി ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക സഹായവും മൂലമാണ് കുറഞ്ഞ കാലയളവിനുളളിൽ ഭൂമി വാങ്ങി വീട് നിർമിച്ചു നൽകാൻ കഴിഞ്ഞത്. 15 ലക്ഷത്തോളം രൂപ മുടക്കി ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള വീടാണു പൂർത്തിയായത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

