സംസ്ഥാനത്തെ സ്വർണവിലയില്‍ നേരിയ ആശ്വാസം. രണ്ട് ദിവസമായി കുതിച്ച സ്വർണം ഇന്ന് താഴ്ന്നിറങ്ങി.
ഗ്രാമിന് 35 രൂപയുടെ കുറവിൽ 12,450 രൂപയാണ് ഇന്നത്തെ വില. പവൻ വില 280 രൂപ കുറഞ്ഞ് 99,600 രൂപയെന്ന നിലയിലാണ്.
കഴിഞ്ഞ ഡിസംബർ 27ന് റെക്കോർഡ് വിലയായ 1,04,440 രൂപയിലെത്തിയിരുന്നു. പിന്നീട് ലാഭമെടുക്കൽ കനത്തതോടെ വില താഴേക്ക് ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ന് കുതിപ്പിന് താത്കാലിക വിരാമമായി.
വെറും ആറ് ഡോളറിന്റെ വർധനയോടെ ഔൺസിന് 4,332 ഡോളറെന്ന നിലയിലാണ് നിലവിൽ രാജ്യാന്തര വിപണിയിലെ സ്വർണ വില. കുറച്ച് ദിവസത്തെ ചാഞ്ചാട്ടത്തിന് ശേഷമാണിത്.
അടുത്ത ദിവസങ്ങളിൽ സ്വർണവില നേരിയ തോതിൽ വർധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. വിപണിയിൽ സ്വർണത്തിന് ഇപ്പോഴും ഉയർന്ന ഡിമാൻഡുണ്ട്.
ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും പെൻഷൻ പദ്ധതികളിലെ ഒരു ശതമാനം സ്വർണത്തിൽ നിക്ഷേപിക്കാൻ നിർദേശം നൽകിയത് ഡിമാൻഡ് വീണ്ടും വർധിപ്പിച്ചു. അമേരിക്കൻ അടിസ്ഥാന പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണങ്ങളാണ്.
18 കാരറ്റും വെള്ളിയും
രാജ്യാന്തര വിപണിയിൽ ഔൺസിന് 72 ഡോളറെന്ന നിലയിലാണ് വെള്ളി.
കേരളത്തില്‍ വെള്ളിക്ക് ഇന്ന് രണ്ട് വിലയാണ്. കേരള ഗോൾഡ് ആൻഡ് സിൽവര്‍ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിൽ ഗ്രാമിന് 240 രൂപയാണ് വില.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവര്‍ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) അംഗങ്ങളുടെ ജ്വല്ലറികളിൽ ഗ്രാമിന് 247 രൂപയും. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിലും ഈ വ്യത്യാസമുണ്ട്.
കെജിഎസ്എംഎ ഗ്രാമിന് 30 രൂപ കുറച്ച് 10,235 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 25 രൂപ കുറച്ച് 10,335 രൂപയ്ക്കാണ് എകെജിഎസ്എംഎയുടെ 18 കാരറ്റ് സ്വർണ കച്ചവടം.
ആഭരണം വാങ്ങാൻ
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും അടക്കം ചുരുങ്ങിയത് 1,12,900 രൂപയെങ്കിലും വേണ്ടി വരും.
കുറഞ്ഞത് പത്ത് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപ ഹോൾമാർക്കിംഗ് ചാര്‍ജ്, അതിന് 18 ശതമാനം ജിഎസ്ടി എന്നിവ സഹിതമാണിത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്ന് മുതൽ 30 ശതമാനം വരെയാണ് കേരളത്തിൽ പണിക്കൂലി ഈടാക്കുന്നത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

