പാറശാല ∙ റോഡിൽ വ്യാപകമായി വിളളൽ കണ്ടതിനാൽ കഴക്കൂട്ടം –കാരോട് ബൈപാസിന്റെ 16 കിലോമീറ്ററിൽ കോൺക്രീറ്റ് ഇളക്കിമാറ്റി പുതുതായി ചെയ്യുന്നതിന്റെ പണികൾ ആരംഭിച്ചു. കാരോട് പഞ്ചായത്തിലെ ചെങ്കവിള മുതൽ വിഴിഞ്ഞത്തിനടുത്തു മുക്കോല വരെയുളള പ്രദേശത്താണ് കോൺക്രീറ്റ് റോഡിൽ പലയിടങ്ങളിലായി വിളളൽ രൂപപ്പെട്ടത്. വൻകിട
നിർമാണ കമ്പനിയായ എൽ ആൻഡ് ടിയാണു 3 വർഷം മുൻപ് ഈ ഭാഗത്തെ പാതയുടെ നിർമാണം പൂർത്തിയാക്കിയത്. ഒരടിയോളം കനത്തിൽ കോൺക്രീറ്റിങ് നടത്തിയ ശേഷം 5 മീറ്റർ ഇടവിട്ട് നേർത്ത വിളളൽ നിർമാണ വേളയിൽ ഉണ്ടാക്കുന്നതാണ് രീതി. എന്തെങ്കിലും വലിയ വിളളൽ ഉണ്ടായാൽ കൂടുതൽ സ്ഥലത്തെ ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇങ്ങനെയുണ്ടാക്കിയ നേരിയ വിടവുകളാണു പലയിടത്തും വലുതായിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടിയുളള പാറയും മെറ്റലുമായി വരുന്ന ടോറസ് പോലുളള വലിയ ഭാരവാഹനങ്ങൾ നിരന്തരം പോകുന്നതിനാലാണ് വിളളലുകൾ വലുതായതെന്നാണു നിർമാതാക്കൾ പറയുന്നത്. എന്നാൽ ഭാരവാഹനങ്ങൾ പോകുന്നതിന്റെ എതിർ വശത്തും പാതയ്ക്ക് വിളളൽ സംഭവിച്ചത് എങ്ങനെയെന്നതിനു മറുപടിയില്ല.
ജെസിബി ഉപയോഗിച്ച് ഒരടിയോളം താഴ്ചയിൽ ടാർ കുത്തിപ്പൊളിച്ച് നീക്കം ചെയ്തശേഷം ഇവിടെ ഇനി കമ്പി ചേർത്തുളള കോൺക്രീറ്റ് ചെയ്യാനാണ് പദ്ധതി. ആദ്യ കോൺക്രീറ്റിങ്ങിൽ കമ്പി ചേർത്തിരുന്നില്ല.
5 വർഷത്തേക്ക് ഗാരന്റി ഉളളതിനാൽ കമ്പനിയുടെ ചെലവിൽ തന്നെയാണ് പണികൾ നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

