അകത്തേത്തറ ∙ ഒരു ദിവസം പല സമയങ്ങളിലായി ഒൻപതു മണിക്കൂറിലേറെ നടക്കാവിൽ റെയിൽവേ ഗേറ്റ് അടച്ചിടും. ഇതേത്തുടർന്നു യാത്രാക്ലേശത്തിനു പുറമെ യഥാസമയം ചികിത്സ ലഭ്യമാകാതെ ഒട്ടേറെ ജീവനും പൊലിഞ്ഞു. ജീവനു വേണ്ടി പിടയുന്ന രോഗിയെയും കൊണ്ട് വാഹനത്തിൽ ആശുപത്രിയിലേക്കു കുതിക്കുന്നതിനിടെ നടക്കാവിൽ റെയിൽവേ ഗേറ്റ് അടച്ചിട്ടുണ്ടാകും.
പിന്നെ രോഗിയെ കയ്യിൽ കോരിയെടുത്ത് റെയിൽവേ ഗേറ്റ് ചാടിക്കടന്ന് ഇപ്പുറത്തെത്തി മറ്റൊരു വാഹനം കണ്ടെത്തി വേണം ആശുപത്രിയിലെത്താൻ. അപ്പോഴേക്കും ജീവൻ പൊലിഞ്ഞിട്ടുണ്ടാകും.
ഇത്തരത്തിൽ ഒട്ടേറെ മരണം സംഭവിച്ചപ്പോഴാണ് നാട്ടുകാർ നടക്കാവിൽ റെയിൽവേ മേൽപാലത്തിനായി സമരരംഗത്തേക്കിറങ്ങിയത്. ജനപ്രതിനിധികളും ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചു.
ഫണ്ട് അനുവദിച്ചു. 2017ൽ തറക്കല്ലിട്ടെങ്കിലും 2021 ജനുവരി 23ന് ആണു നിർമാണോദ്ഘാടനം നടത്തിയത്. തുടർന്ന് 2021 ഒക്ടോബർ 20 മുതൽ ഇതുവഴിയുള്ള ബസ് ഗതാഗതം അടക്കം പൂർണമായും നിരോധിച്ചു. ഓട്ടോറിക്ഷയോ ഇരുചക്രവാഹനമോ പോകാൻ സാധിക്കില്ല.
ഒരു വർഷത്തിനകം പാലം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. ആ ഉറപ്പിൽ നാട്ടുകാർ യാത്രാദുരിതം സഹിച്ചു.
ഇപ്പോൾ 2026 ജനുവരിയായി.
പാലം പണി എങ്ങുമെത്തിയിട്ടില്ല. ഗതാഗതവും പൂർണ സ്തംഭനത്തിലാണ്. നടക്കാവിലും സമീപത്തും ഉള്ളവർ ബസ് കയറണമെങ്കിൽ ഒലവക്കോട് സായ് ജംക്ഷനിലോ, അകത്തേത്തറ തിയറ്റർ ജംക്ഷനിലോ എത്തണം.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പൂർണതോതിലല്ലെങ്കിലും സർവീസ് റോഡുകൾ നിർമിച്ചിട്ടുണ്ട്. ഇതുവഴി റെയിൽവേ ട്രാക്കിന്റെ അപ്പുറത്തും ഇപ്പുറത്തും വരെ വാഹനത്തിൽ എത്താം. അപ്പോഴും ബസ് ഗതാഗതം 5 വർഷത്തോളമായിട്ടും സ്തംഭനത്തിലാണ്.
പാലം നിർമാണത്തിന്റെ പേരിൽ 5 വർഷത്തോളമായി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു നാട്ടുകാരെയും യാത്രക്കാരെയും സർവത്ര യാത്രാദുരിതത്തിലാക്കിയതിന് ആര് ഉത്തരവാദിത്തം പറയും. അടിസ്ഥാന ആവശ്യമായ യാത്രാസൗകര്യം പോലും നിഷേധിച്ചതു കടുത്ത മനുഷ്യാവകാശമാണെന്നതിൽ ആർക്കും സംശയം ഇല്ല.
എന്നിട്ടും മേൽപാല നിർമാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

