തിരുവല്ല ∙ ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് തിരുവല്ല (എഫ്ഒടിഎ)യുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി ഡോ.
കെ.സി.ചാക്കോ തുടരും. കെ.വി.തോമസ്, ജയിംസ് കെ.
ചാക്കോ, ജോൺ സി.ഏബ്രഹാം എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാനായി തോമസ് കുര്യൻ നെടുംതറയിലും അഡ്വൈസറി ബോർഡ് കൺവീനറായി ജിജി ജോൺ ഇട്ടിയം പറമ്പിലും ചുമതലയേറ്റു.
ബ്ലൂമി വർഗീസ്, റോബിൻ ഏബ്രഹാം കോശി, പ്രമോദ് മാങ്കുളംകര, സന്തോഷ് ബാബു പൂഴിക്കാട്ട്, അബിൻ പി.ഏബ്രഹാം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ഭാരവാഹികൾ: റെജി കെ.ബേബി (പ്രസി), കുരുവിള ജോർജ് (വൈസ് പ്രസി), അനീഷ് ജോർജ് മാത്യു (ജന.സെക്ര), അനു ഏബ്രഹാം (സെക്ര), ജോർജ് കെ. തോമസ് (ട്രഷറർ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

