തിരുവനന്തപുരം ∙ വരുമാനം വർധിപ്പിക്കാനാകാത്തതും കേന്ദ്രം കടമെടുപ്പു വെട്ടിക്കുറച്ചതും കാരണം വരുംമാസങ്ങളിൽ
കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി. സർവീസ് പെൻഷനും വർധിപ്പിച്ച ക്ഷേമപെൻഷനും പോലും കൃത്യമായി നൽകാനാകുമോ എന്ന ആശങ്കയിലാണു ധനവകുപ്പ്.
12,516 കോടി രൂപ കടമെടുക്കാൻ കേന്ദ്രാനുമതി ലഭിച്ചിരുന്നെങ്കിലും ഇതിൽ 5944 കോടി വെട്ടിക്കുറച്ചത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ശമ്പളവും പെൻഷനും അടക്കം ഒഴിച്ചുകൂടാനാകാത്ത ചെലവുകൾക്കു പണം കണ്ടെത്താൻ, ബജറ്റിൽ പ്രഖ്യാപിച്ച വികസനപദ്ധതികൾക്കുള്ള തുക വൻതോതിൽ വെട്ടിക്കുറയ്ക്കുക മാത്രമാണു സർക്കാരിനു മുന്നിലുള്ള പോംവഴി. കഴിഞ്ഞ വർഷവും പ്രതിസന്ധി മറികടക്കാൻ ഈ മാർഗമാണു തേടിയത്.
ഇതിനിടെ 2 ഗഡു ക്ഷാമബത്ത കൂടി സർക്കാർ ജീവനക്കാർക്കു നൽകാനുള്ള ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണ്.
അടുത്ത ശമ്പളപരിഷ്കരണത്തിനു മുൻപ് 3% വീതം 2 ഗഡുക്കൾ നൽകാനായിരുന്നു ആലോചന. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എന്തു തീരുമാനമെടുക്കുമെന്നു കാത്തിരുന്നു കാണണം.
പ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാരെന്നാണു സംസ്ഥാനത്തിന്റെ വാദം.
കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റിലെ വൻ ഇടിവാണു വരുമാനക്കുറവിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ദീപാവലി സമ്മാനമായി പ്രഖ്യാപിച്ച നികുതിയിളവാണ് ജിഎസ്ടിയിലെ ഇടിവിനു കാരണമെന്നാണു മറ്റൊരു വാദം.
അടുത്ത വർഷം ജിഎസ്ടി ഇനത്തിൽ 8,000 കോടിയോളം കുറവു വരുമെന്നും ധനവകുപ്പു കണക്കുകൂട്ടുന്നു. ഇവ രണ്ടും കഴിഞ്ഞാൽ വരുമാനം താഴേക്കുപോയ ഭൂനികുതിയാകട്ടെ പൂർണമായും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ്.
ലക്ഷ്യമിട്ടതിന്റെ 58 ശതമാനമേ എത്തിയുള്ളൂവെങ്കിലും വികസനപദ്ധതികൾക്കായുള്ള ചെലവിലെ 20% വർധന നല്ല സൂചനയാണ്.
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലാണ് ഏറ്റവുമധികം വർധന: 27,656 കോടിയിൽനിന്ന് 31,223 കോടിയിലേക്ക്. മറ്റു ഭരണച്ചെലവുകളും കുതിച്ചുയർന്നു.
ആകെ ചെലവിന്റെ 59 ശതമാനവും പലിശ, ശമ്പളം, പെൻഷൻ എന്നീ ഇനങ്ങളിലാണു പോകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

