മൊഗ്രാൽ ∙ കലോത്സവം ജനകീയമാക്കാൻ ‘സൗഹൃദ ഓട്ടോ’യുമായി മൊഗ്രാലിലെയും കുമ്പളയിലെയും ഓട്ടോഡ്രൈവർമാർ. ട്രാൻസ്പോർട്ട് കമ്മിറ്റിയുമായി സഹകരിച്ച് അറുപതിലേറെ ഓട്ടോകളാണു കലോത്സവ നഗരിയിൽ ഓടുന്നത്.
ഓട്ടോറിക്ഷകൾ അമിത വാടക ഈടാക്കുന്നുവെന്ന പതിവു പരാതികൾക്കും ഇതോടെ സ്ഥാനമില്ലാതായി. മിനിമം നിരക്കിനേക്കാൾ 10 രൂപ മുതൽ 30 രൂപ വരെ കുറവാണു സൗഹൃദ ഓട്ടോറിക്ഷകളിൽ ഈടാക്കുന്നത്.
ഇതോടൊപ്പം രാത്രിയിലെ നിരക്കിലും ഇളവുണ്ട്.
രാത്രി 10 മുതൽ 12 വരെ മിനിമം നിരക്കിന്റെ പകുതി, അധികം ഈടാക്കാമെന്നാണ് നിയമം. എന്നാൽ സൗഹൃദ ഓട്ടോറിക്ഷകളിൽ ഈ അധികനിരക്കില്ല.
പകൽ വാങ്ങുന്ന അതേ നിരക്കാണ് രാത്രി 12 മണി വരെയും വാങ്ങുന്നത്. 12 മണിക്കുശേഷം യാത്രക്കാർക്ക് സമ്മതമാണെങ്കിൽ മാത്രമേ അധികം വാങ്ങൂ. സൗഹൃദ ഓട്ടോകൾക്ക് പ്രത്യേകം റജിസ്റ്റർ നമ്പറും സ്റ്റിക്കറും പതിച്ചിട്ടുണ്ട്.
ഇതുവഴി ഓട്ടോറിക്ഷകൾ തിരിച്ചറിയാനും എളുപ്പമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

