ഹയർസെക്കൻഡറി വിഭാഗം മലയാള കവിതാരചന, തമിഴ് പദ്യംചൊല്ലൽ എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ പി.സായി ഗായത്രി (പാക്കം ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥി) കലോത്സവ കാഴ്ചകൾ മലയാള മനോരമ വായനക്കാർക്കായി എഴുതുന്നു…
രാവിലെ തന്നെ ഞാൻ കലോത്സവ വേദിലെത്തിയിരുന്നു. സ്കൂളിന്റെ എന്റെ അധ്യാപകനായിരുന്നു ഒപ്പമുണ്ടായിരുന്നത്.
കലോത്സവ വേദിയിലേക്ക് എത്തിയപ്പോൾ തന്നെ, ഒരു പ്രത്യേക സന്തോഷമായിരുന്നു. എങ്ങും ആഘോഷത്തിന്റെയും ആരവത്തിന്റെയും സന്തോഷത്തിന്റെയും മുഴക്കങ്ങൾ.
കഴിവുകളും പ്രതിഭകളും ഒത്തൊരുമിക്കുന്നയിടമാണു കലോത്സവ നഗരി. മത്സരത്തിനായും ഫലപ്രഖ്യാപനത്തിനായും കാത്തിരിക്കുന്നത് സുഖമുള്ള അനുഭവങ്ങളാണ്.
എന്റെ മത്സരം തുടങ്ങും മുൻപേ, മറ്റു വേദികളിൽ ഒന്നു കയറിയിറങ്ങി. വേദികളിൽ ചില പരിചയമുഖങ്ങളുണ്ടായിരുന്നു.
അവർക്ക് വിജയാശംസകൾ നേർന്നു.
അപ്പോഴേക്കും ഞാൻ പങ്കെടുക്കുന്ന തമിഴ് പദ്യംചെല്ലൽ മത്സരത്തിനുള്ള അനൗൺസ്മെന്റ് എത്തി. പിന്നീട് രുചികരമായ സദ്യയും പായസവും കഴിച്ചു.
12 വേദികളിലും വിവിധ കലാമത്സരങ്ങൾ കാണുമ്പോൾ എന്നും വിദ്യാർഥിയാകണമെന്നു തോന്നിപ്പോകുന്നു. ഓരോ വേദികളിലും വ്യത്യസ്ത കഴിവുകളുടെ മുഖങ്ങൾ മിന്നിമറിഞ്ഞു.
ട്രാൻസ്പോർട്ട് കമ്മിറ്റികളുടെ അടക്കം എല്ലാം സൗകര്യങ്ങളുണ്ട്. ഇത്തവണ കലോത്സവം എന്നും നല്ല ഓർമകളിലൊന്നായി അവശേഷിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

