പിറവം∙ വൈദ്യുതി വിതരണത്തിനായി ഭൂഗർഭ കേബിൾ വിന്യസിക്കുന്നതിനു റോഡ് കുഴിക്കുന്നതിനിടെ പൈപ്പ് തകരുന്നതു പതിവായതോടെ മേഖലയിൽ ശുദ്ധജല മുടക്കം പതിവാകുന്നു. കക്കാട് സബ് സ്റ്റേഷനിൽ നിന്നു പിറവം ടൗണിലേക്കുള്ള വൈദ്യുതി ലൈനുകൾ ഒഴിവാക്കി വിതരണം കേബിളിലൂടെ ആക്കുന്നതിനാണു റോഡ് കുഴിക്കുന്നത്. യന്ത്ര സഹായത്തോടെ അതിഥിത്തൊഴിലാളികളുടെ നേതൃത്വത്തിലാണു 2 മാസത്തോളമായി ജോലികൾ പുരോഗമിക്കുന്നത്.
റോഡിനടിയിലൂടെ പൈപ്പ് ലൈൻ കടന്നു പോകുന്ന ഭാഗം സംബന്ധിച്ചു ഇവർക്കു ധാരണയില്ലാത്തതും തകർച്ചയ്ക്കു കാരണമായി പറയപ്പെടുന്നു.കക്കാട് ശുദ്ധജല പദ്ധതിയുടെ സമീപത്തുള്ള പ്രദേശങ്ങളിൽ പലയിടത്തും ഒരാഴ്ചയോളമായി ശുദ്ധജലം ലഭിക്കുന്നില്ല.
കരക്കോട്, കുന്നേൽ പള്ളി പരിസരത്തും ജലവിതരണം നിലച്ചിട്ടു ദിവസങ്ങളായി. ജല അതോറിറ്റിയുടെ കണക്ഷൻ മാത്രം ആശ്രയിക്കുന്ന ഗാർഹിക ഉപയോക്താക്കളാണ് ഏറെ വലയുന്നത്.
വേനൽ രൂക്ഷമാകാത്തതിനാൽ വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നവരും സജീവമല്ലാത്തതോടെ ശുദ്ധജലം കിട്ടാക്കനിയാകുന്ന സ്ഥിതിയാണെന്നാണു പരാതി. ശുദ്ധജല മുടക്കം സംബന്ധിച്ചു ജല അതോറിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണു ലഭിച്ചതത്രേ. അതേ സമയം ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥനുൾപ്പെടുന്ന സംഘത്തിന്റെ മേൽനോട്ടത്തിൽ മാത്രമെ റോഡ് കുഴിക്കാവൂ എന്നു നിർദേശമുണ്ടെങ്കിലും ഇക്കാര്യം പാലിക്കാത്തതും പൈപ്പ് തകർച്ച വ്യാപകമാകുന്നതിനു കാരണമാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

