കിഴക്കമ്പലം∙ വിനോദസഞ്ചാര ഭൂപടത്തിൽ വലിയ പ്രതീക്ഷയോടെ ഇടംപിടിച്ച കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതി അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. പദ്ധതിയുടെ നവീകരണത്തിനായി കോടികൾ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗവും കടലാസിൽ ഒതുങ്ങിയ നിലയിലാണ്.
കൃത്യമായ അറ്റകുറ്റപ്പണികളില്ലാതെ ടൂറിസം കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നു തരിപ്പണമായി.
തകർന്ന നടപ്പാത, അപകട ഭീഷണിയായി കൈവരികൾ
സഞ്ചാരികൾക്കായി ഒരുക്കിയ നടപ്പാതകൾ പലയിടത്തും തകർന്ന് കാടുപിടിച്ചു കിടക്കുകയാണ്.
നടപ്പാതയോട് ചേർന്നുള്ള സുരക്ഷാ കൈവരികൾ തുരുമ്പെടുത്ത് നശിച്ചു. പല ഭാഗങ്ങളിലും കൈവരികൾ ഇല്ലാത്തത് പുഴയിലേക്ക് വീണ് അപകടമുണ്ടാകാൻ കാരണമായേക്കാം.
രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് പ്രദേശം കൂടുതൽ അപകടാവസ്ഥയിലാക്കുന്നു.
സാമൂഹിക വിരുദ്ധരുടെ താവളം
സഞ്ചാരികൾക്ക് പകരം പ്രദേശം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. ലഹരിസംഘങ്ങളുടെ ശല്യം കാരണം കുടുംബ സമേതം എത്തുന്നവർക്ക് ഇവിടെ ചെലവഴിക്കാൻ ഭയമാണ്.
പകൽ സമയത്തുപോലും ഇവിടെ അനാവശ്യ പ്രവണതകൾ വർധിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. പൊലീസിന്റെയോ സെക്യൂരിറ്റിയുടെയോ സേവനം ഇവിടെ ലഭ്യമല്ല.
പാഴാകുന്ന ടൂറിസം സാധ്യതകൾ
കൊച്ചി നഗരത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഈ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയാൽ വലിയ വരുമാന മാർഗമായി മാറ്റാൻ സാധിക്കുമായിരുന്നു.
കോടികൾ ചെലവാക്കി നിർമിച്ച പദ്ധതിയാണിത്. കൃത്യമായ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കടമ്പ്രയാർ പദ്ധതി പൂർണമായും ഇല്ലാതാകും.
അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അടിയന്തരമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി കടമ്പ്രയാർ ടൂറിസം പദ്ധതിയെ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെയും സഞ്ചാരികളുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

