കൂരാച്ചുണ്ട് ∙ കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറയിൽ ജനുവരി 17, 18, 19 തീയതികളിൽ ടൂറിസം ഫെസ്റ്റ് ‘തോണിക്കാഴ്ച – 2026’ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കെ.എം.സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ശോഭ, റീമ കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ബാബു, അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് വെളിയത്ത്, ബിന്ദുമോൾ തോമസ്, വി.കെ.ഹസീന, എൻ.കെ.കുഞ്ഞമ്മദ്, എൻ.ജെ.ആൻസമ്മ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.കെ.സുമേഷ്, ടിഎംസി അംഗം വി.ജെ.സണ്ണി, കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
201 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതിയുടെ ചെയർമാനായി കെ.എം.സച്ചിൻദേവ് എംഎൽഎയെയും വർക്കിങ് ചെയർമാനായി ടി.എം.സി അംഗം പി.എം.തോമസിനെയും ജനറൽ കൺവീനർ ആയി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കമൽ റോയിയെയും തിരഞ്ഞെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

