കൊടുമൺ ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള നടപടിയുടെ ഭാഗമായി നിയമ നിർമാണത്തിലൂടെ ‘വിബി–ജി റാം ജി’ ബിൽ എന്നു മാറ്റിയത് സാമൂഹിക നീതിക്ക് നിരക്കാത്തതാണെന്നും തൊഴിലുറപ്പ് പദ്ധതിക്ക് പകരം തൊഴിൽ ചൂഷണ പദ്ധതിയായി മാറുമെന്നും ആരോപിച്ച് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രസിഡന്റ് രഘുകുമാർ ഐക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജി.ഗീതാ ദേവി ഉദ്ഘാടനം ചെയ്തു. എ.
വിജയൻ നായർ, അഡ്വ. ബിജു ഫിലിപ്പ്, ഐക്കര ഉണ്ണികൃഷ്ണൻ, അങ്ങാടിക്കൽ വിജയകുമാർ, അജികുമാർ രണ്ടാംകുറ്റി, ലാലി സുദർശൻ, എ.ജി.ശ്രീകുമാർ, പ്രകാശ് ജോൺ, ലിസി ലാൽജി, അംബിക വിനയൻ, സീന സത്യൻ, സീജ മോൾ, സി.സരള, കെ.സദാനന്ദൻ, സുരേഷ് മുല്ലൂർ, ജോൺസൺ മാത്യു, ദീപു വടക്കേക്കര, മോനച്ചൻ മാവേലിൽ, ഗീവർഗീസ് നൈനാൻ, വിൽസൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

