പാപ്പിനിശ്ശേരി ∙ ദേശീയപാത വളപട്ടണം പാലംവഴി കടന്നുപോകാൻ മണിക്കൂറുകളോളം കാത്തുനിൽക്കണം. കഴിഞ്ഞ ഒരാഴ്ചയായി പാപ്പിനിശ്ശേരി മുതൽ വളപട്ടണം പുതിയതെരുവരെ ഗതാഗതക്കുരുക്ക് ഏറുന്നു.
ഇന്നലെയും രാവിലെ മുതൽ വൈകിട്ടുവരെ ഗതാഗതം നിയന്ത്രിക്കാൻപോലും സാധിക്കാത്ത നിലയിൽ വാഹനങ്ങൾ കുരുങ്ങിക്കിടന്നു. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു. പലർക്കും കൃത്യസമയത്ത് എത്തിച്ചേരാനായില്ലെന്നു പരാതി ഉയർന്നു.
അവധിക്കാലമായതിനാൽ വാഹനങ്ങളുടെ വരവ് കൂടിയതും റോഡിന്റെ ശോചനീയാവസ്ഥയും നിലവിലെ കുരുക്കിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.
പാലത്തിന് സമീപം വിദേശമദ്യ വിൽപനശാലയിലേക്ക് വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ കയറിയിറങ്ങുന്നതോടെ പാലത്തിന് സമീപം കുരുക്കാകും. പാപ്പിനിശ്ശേരി ചുങ്കം റോഡ്, വളപട്ടണം കളരിവാതുക്കൽ റോഡ് ജംക്ഷൻ എന്നിവിടങ്ങളിലും വാഹനങ്ങൾ പതിവായി കുരുക്കിലാകും.
ബസുകൾ കൃത്യസമയത്ത് ഓടിയെത്താനാകാതെ ട്രിപ്പ് മുടക്കേണ്ടി വരുന്നതായി ബസ് ജീവനക്കാർ അറിയിച്ചു. ചുങ്കത്തുനിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനിടെ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നു.
ബാരിക്കേഡും, ഡിവൈഡറും ഇല്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ ക്യൂ പാലിക്കാതെ എതിർദിശയിലേക്ക് കുത്തിക്കയറി കുരുക്കിനിടയാക്കുന്നു.
വളപട്ടണം പാലത്തിന് സമീപം ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ നിയന്ത്രണം തെറ്റിച്ചു കയറിയാലും ഗതാഗതം കുരുക്കിലാകും. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുവർഷമായി കെഎസ്ടിപി റോഡിലെയും ദേശീയപാതയിലെയും വാഹനങ്ങളെ ബാരിക്കേഡ് സ്ഥാപിച്ചു നിയന്ത്രിക്കുന്നത്.
പാപ്പിനിശ്ശേരിയിൽ ദേശീയപാത, കെഎസ്ടിപി റോഡ് എന്നിവയിൽ വൺവേ സംവിധാനം ഏർപ്പെടുത്തി വാഹനങ്ങളെ കടത്തിവിടാനും സാധിച്ചു. കെ.വി.സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പരിഷ്കരണം വിജയകരമായിരുന്നു.
എന്നാൽ അടുത്ത ദിവസങ്ങളിലായി വളപട്ടണം പാലത്തിന് ഇരുവശവും വാഹനങ്ങൾ മുന്നോട്ടുപോകാനാകാതെ നിരയായി കാത്തുനിൽക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

