അഞ്ചരക്കണ്ടി ∙ തട്ടാരി ജംക്ഷനിലെ അപകടം ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ അപകടം പതിവാണ്.
വാഹനങ്ങളുടെ അമിതവേഗവും മുന്നറിയിപ്പ് സംവിധാനം ഇല്ലാത്തതും റോഡിനെക്കുറിച്ചുള്ള ധാരണ ഇല്ലായ്മയുമാണ് അപകടത്തിനു പ്രധാന കാരണം. കഴിഞ്ഞ 4 ദിവസത്തിനിടെ 4 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
അപകടങ്ങളിൽ പരുക്കേറ്റ 3 പേർ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 10.45ന് കാറുകൾ കൂട്ടിയിടിച്ച് കുട്ടിക്കും പ്രായമായ സ്ത്രീക്കും പരുക്കേറ്റു. 2 വാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു.
ഞായർ പുലർച്ചെ 3ന് ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശവും ആംബുലൻസിന്റെ ഒരു ഭാഗവും തകർന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടമുണ്ടായതിനെ തുടർന്ന് നാലുഭാഗങ്ങളിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ സംവിധാനം ഫലപ്രദമാകാത്ത സ്ഥിതിയാണ്. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി ഉണ്ടാവാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

