വല്യയന്തി ∙ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടന്ന കുടുംബസംഗമം നഗരസഭാ കൗൺസിലർ സജി കെ. സൈമൺ ഉദ്ഘാടനം ചെയ്തു.
വികാരി റവ. ഫാ.
വർഗീസ് വിളയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതുതായി നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനം പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ.
സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ആദരിച്ചു. യോഗത്തിൽ മൈലപ്ര ഗ്രാമ പഞ്ചായത്ത് അംഗം ജോൺ എം.
സാമുവേൽ, ഇടവക ട്രസ്റ്റി ജോർജ് തോമസ് മേക്കാലായിൽ, സെക്രട്ടറി കെ.സി.മാത്യു, ജോയിന്റ് സെക്രട്ടറി സജിൻ ജോൺ വർഗീസ്, സുനിൽ മാത്യു കൊരട്ടിക്കൽ, സിസ്റ്റർ ഡോണ മരിയ എസ്.സി.വി, ഷിനു സി. റ്റോം എന്നിവർ പ്രസംഗിച്ചു.
മില്ലേനിയം ബീറ്റ്സിന്റെ ഗാനമേളയും നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

