കോട്ടയം ∙ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നൂതന പരിപാടിയായ ‘നവകേരളം സിറ്റിസൻ റെസ്പോൺസ് പരിപാടിയുടെ ഭാഗമായി കോട്ടയം നിയമസഭാ മണ്ഡല തലത്തിലെ കർമസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം. കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ നടന്ന പരിപാടി നവകേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ എൻ.എസ്.ഷൈൻ ഉദ്ഘാടനം ചെയ്തു.
കില മുഖ്യ പരിശീലകരായ സുനു പി. മാത്യു, കെ.പി.ഗോപിനാഥൻ, വി.ടി.കുര്യൻ, ഐഎംജി പരിശീലകൻ ബി.അശോക് എന്നിവർ ക്ലാസ് എടുത്തു.
നിയമസഭ മണ്ഡലം ചാർജ് ഒഫിസർ ബൾക്കീസ് സ്വാഗതവും പഞ്ചായത്ത് തല ചാർജ് ഓഫിസർ ടി.സത്യൻ നന്ദിയും പറഞ്ഞു.
രാജ്യത്ത് ആദ്യമായി, സർക്കാർ ലഭ്യമാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഗുണ ഫലങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും ഗുണഭോക്താക്കളുമായി നേരിൽ സംവദിക്കുന്നതിനും ഭാവി വികസന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള അഭിപ്രായ രൂപീകരണമാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ചിട്ടുള്ള സിറ്റിസൻസ് റെസ്പോൺസ് പ്രോഗ്രാം.
നവകേരളം സൃഷ്ടിക്കാൻ സാധ്യമാകുന്ന ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കുകയും, വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനകീയ അഭിപ്രായ രൂപീകരണത്തിലൂടെ മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സംഘടിത, അസംഘടിത മേഖലകളിൽ ഉൾപ്പെടെ കടന്നുചെന്ന് അഭിപ്രായം തേടുന്നതും ഇതിന്റെ പ്രത്യേകതയാണ്.
ജില്ലാ കലക്ടർ ചെയർമാനായ ജില്ലാതല നിർവാഹക സമിതിക്ക് ആണ് പരിപാടിയുടെ മേൽനോട്ട ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

