കൊച്ചി ∙ മറൈൻ ഡ്രൈവിലെ കൊച്ചിൻ ഫ്ലവർ ഷോയിൽ കൗതുകമായി വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള കള്ളിച്ചെടികൾ ഉൾപ്പെടുന്ന സക്യുലന്റ് ചെടികളുടെ ഉദ്യാനം. ഡ്രൈ ഗാർഡൻ എന്നാണ് പൊതുവേ ഇവ അറിയപ്പെടുന്നത്.
ഇലകളും തണ്ടും വേരുകളും സാധാരണയിൽ കൂടുതൽ തടിച്ചിരിക്കുന്ന ഇത്തരം ചെടികൾ മാസത്തിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ മാത്രം നനച്ചു കൊടുത്താൽ മതി.
വൈവിധ്യങ്ങളുടെ കലവറയാണ് കള്ളിച്ചെടികളുടെ ഈ ഉദ്യാനം. ഒന്നരയടി വലുപ്പവും നരച്ച താടിയുടെ രൂപവുമുള്ള ഓൾഡ് മാൻ കാക്ടസ്, വലിയ ഗോളാകൃതിയിലുള്ള മാമിലേറിയ, കൂടാതെ എക്കിനോകാക്ടസ് ഗ്രുസോണി, അകാന്തോസെറിയസ്,റബൂട്ടിയ, മെലോകാക്ടസ് തുടങ്ങി ഒട്ടേറെ ഇനങ്ങൾ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
വളരെ സാവധാനത്തിൽ മാത്രം വളരുന്ന ഇത്തരം ചെടികളിൽ പലതും 15 വർഷമെങ്കിലും എടുക്കും പൂർണ വളർച്ചയെത്താൻ. പൂവിട്ടു നിൽക്കുന്ന കള്ളിച്ചെടികളും ഉദ്യനത്തിലുണ്ട്.
ഇവയ്ക്ക് നേരിട്ടുള്ള സൂര്യപ്രകാശം താങ്ങാൻ കഴിയില്ല. ബെംഗളൂരുവിലെ ഇൻഡോ- അമേരിക്കൻ ഹൈബ്രിഡ് സീഡ്സാണ് ഫ്ലവർ ഷോയിൽ സക്യുലന്റ് ഉദ്യാനം തയാറാക്കിയിരിക്കുന്നത്.
ജില്ലാ അഗ്രി- ഹോർട്ടികൾചർ സൊസൈറ്റി സംഘടിപ്പിക്കുന്ന 42ാമത് കൊച്ചിൻ ഫ്ലവർ ഷോ മറൈൻ ഡ്രൈവിൽ ജനുവരി 4 വരെയാണ്.
ഷോ സമയം രാവിലെ 10 മുതൽ രാത്രി 10.30 വരെ. മുതിർന്നവർക്ക് ടിക്കറ്റ് നിരക്ക് 120 രൂപ.
കുട്ടികൾക്ക് 50 രൂപ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കിഴിവ് നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.
വിനോദസഞ്ചാര സംഘങ്ങൾക്ക് പ്രവേശന നിരക്കിൽ പ്രത്യേക ഇളവുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

