മൂവാറ്റുപുഴ ∙ വാളകം– നെല്ലാട് റോഡിലെ ചേലപ്പാടത്ത് റോഡിന്റെ വീതിക്കുറവ് തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യുവാവിനു ജീവൻ നഷ്ടമായതോടെ പ്രതിഷേധം ശക്തമാണ്.
റോഡിന്റെ ചേലപ്പാടം ഭാഗത്ത് കുപ്പിക്കഴുത്ത് പോലുള്ള ഭാഗമാണ് അപകടം സൃഷ്ടിക്കുന്നത്.
റോഡിന്റെ ഭൂരിഭാഗം ഇടങ്ങളിലും 8 മീറ്റർ വീതിയുണ്ടെങ്കിലും ചേലപ്പാടത്ത് എത്തുമ്പോൾ ഇത് 6 മീറ്ററിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ദൂരെനിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് റോഡ് വീതിയില്ലാതെ ചുരുങ്ങുന്നത് ശ്രദ്ധയിൽപെടില്ല.
പ്രധാന പാതയായതിനാൽ ഇരുചക്രവാഹനങ്ങൾ മുതൽ വലിയ ചരക്കുവാഹനങ്ങൾ വരെ ഇതുവഴി കടന്നുപോകുന്നുണ്ട്.
വീതിയുള്ള റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇടുങ്ങിയ ഭാഗത്ത് എത്തുമ്പോൾ നിയന്ത്രണം വിടുന്നത് പതിവാണ്.
റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വലിയ സമരങ്ങൾ നടന്നിരുന്നു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ഭൂമി ഏറ്റെടുക്കാൻ ശ്രമം നടന്നു.
സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്ത് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും കോടതി നടപടികളിലൂടെ ഇത് തടസ്സപ്പെട്ടു.
നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാൽ റോഡ് വികസനം പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്. റോഡിന്റെ വികസനത്തിന് അടിയന്തര പരിഹാരം കാണണമെന്നാണഅ നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

