കൊച്ചി ∙ കോറം തികയാതെ അസാധാരണ പ്രതിസന്ധി നേരിട്ട പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ ഭരണം യുഡിഎഫിന്.
ട്വന്റി 20യും എസ്ഡിപിഐയും വിട്ടു നിന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഷെമീദ ഫെരീഫ് പ്രസിഡന്റായി വിജയിച്ചു. എൽഡിഎഫ് അംഗം എൽസി എൽദോസാണ് പരാജയപ്പെട്ടത്.
യുഡിഎഫാണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത്.
24 വാർഡുകളുള്ള വെങ്ങോല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് – 9, എൽഡിഎഫ്– 8, ട്വന്റി 20 – 6, എസ്ഡിപിഐ–1 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആർക്കും ഭൂരിപക്ഷമില്ലെങ്കിലും യുഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
എന്നാൽ എൽഡിഎഫും ട്വന്റി 20യും കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു. യുഡിഎഫ്, എസ്ഡിപിഐ അംഗങ്ങൾ എത്തിയെങ്കിലും 14 പേരെങ്കിലും കോറം തികയാൻ വേണം എന്നതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
വീതംവയ്പ് രാഷ്ട്രീയമാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും ഒരേ പ്രദേശത്തു നിന്നുള്ളവരെയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നിയോഗിക്കുന്നത് എന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് എൽഡിഎഫ് വിട്ടുനിന്നത്. ഇന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ട്വന്റി 20യും എസ്ഡിപിഐയും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ അധികം സസ്പെൻസുകൾക്ക് ഇടനൽകാതെ പ്രശ്നപരിഹാരമാവുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

