കുട്ടനാട് ∙ നെടുമുടി പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി.കെ.വിനോദിനെ തിരഞ്ഞെടുത്തു. കോറം തികയാതെ കഴിഞ്ഞ ദിവസം മാറ്റിവെച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് പൂർത്തിയാക്കിയത്.
എൽഡിഎഫിലെ 9 അംഗങ്ങളും പി.കെ.വിനോദിന് അനുകൂലമായി വോട്ട് ചെയ്തു. എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസിലെ സാജു കടമാടിന് 5 വോട്ട് ആണ് ലഭിച്ചത്.
കോൺഗ്രസിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. 15 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 9 യുഡിഎഫ് 6 എന്നതായിരുന്നു കക്ഷിനില.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

