വരാപ്പുഴ ∙ ദേശീയപാത നിർമാണം നടക്കുന്ന കൂനമ്മാവ് കാവിൽനട മുതൽ വള്ളുവള്ളി വരെയുള്ള ഭാഗങ്ങളിൽ സർവീസ് റോഡിനു മുകളിലെ കോൺക്രീറ്റ് ഭിത്തികൾ അടർന്നു താഴേക്കു വീഴാറായ നിലയിൽ. വള്ളുവള്ളി നാലാംമൈൽ ഭാഗത്ത്, ഏതുനിമിഷവും താഴേക്കു വീഴാമെന്ന നിലയിൽ കോൺക്രീറ്റ് പാളി അടർന്നു നിൽക്കുന്നത്.
ഇവിടെ ഏതാണ്ട് പത്തടിയിലേറെ ഉയരത്തിലാണു ദേശീയപാത പ്രധാന റോഡ് നിർമിച്ചിട്ടുള്ളത്. ഇതിനു സമാന്തരമായി സർവീസ് റോഡുമുണ്ട്.
ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണു റോഡിന്റെ വശങ്ങൾ ബലപ്പെടുത്തിയത്.
ഇതിനു മുകളിൽ നിർമിച്ചിട്ടുള്ള കൈവരികളുടെ കോൺക്രീറ്റ് പാളിയാണു അടർന്നു താഴേക്കു പതിക്കാവുന്ന നിലയിലുള്ളത്. കാവിൽനട മുതൽ വള്ളുവള്ളി വരെ ഭാഗത്തു മറ്റിടങ്ങളിലും ഇത്തരത്തിൽ കോൺക്രീറ്റ് പാളികളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.
ഇതിനുപുറമെ വള്ളുവള്ളി ചുങ്കത്ത് റോഡിന്റെ പാർശ്വഭിത്തി നിർമിച്ചിരിക്കുന്ന ഭാഗത്തും വിള്ളലുണ്ട്.
റോഡിന്റെ തറനിരപ്പിൽ കോൺക്രീറ്റ് ചെയ്തു ഫൗണ്ടേഷൻ ഒരുക്കിയ ശേഷമാണു അതിനു മുകളിൽ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചു പാർശ്വഭിത്തി നിർമിച്ചിട്ടുള്ളത്. കോൺക്രീറ്റ് അടിത്തറയിലും വിള്ളലുണ്ട്.
വിള്ളൽ വന്ന ഭാഗം ടാർ ഒഴിച്ച് താൽക്കാലികമായി അടച്ച നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ചതുപ്പ് നിലത്താണു കൂടുതലും നിർമാണം നടന്നിട്ടുള്ളത്. മതിയായ ഉറപ്പില്ലാത്ത നിർമാണം നടത്തിയാൽ വലിയ അപകടങ്ങൾക്കു സാധ്യതയുള്ളതായും ആശങ്കയുണ്ട്.
അധികൃതർ കൃത്യമായ പരിശോധന നടത്തി നടപടികൾ സ്വീകരിക്കണമെന്നാണു ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

