പുനലൂർ ∙ എസ്എൻഡിപി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി തീർഥാടന പദയാത്ര ഇന്നു കുളത്തൂപ്പുഴയിൽ നിന്നു തുടങ്ങും. രാവിലെ 7ന് കുളത്തൂപ്പുഴ ശ്രീനാരായണഗുരു ക്ഷേത്രത്തിന് സമീപമുള്ള ഷേർളി ഓഡിറ്റോറിയത്തിൽ ശിവഗിരി തീർഥാടന പദയാത്ര മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.
എൻ.കെ.പ്രേമചന്ദ്രൻ എംപി, ജാഥാ ക്യാപ്റ്റൻ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശന് പീതപതാക കൈമാറും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ തീർഥാടന സന്ദേശം നൽകും.
പദയാത്ര രാവിലെ 9ന് കുളത്തൂപ്പുഴ ടൗണിൽ നിന്ന് തുടങ്ങി മാർത്താണ്ഡംകര, ഭാരതീപുരം, പഴയയേരൂർ തോട്ടംമുക്ക്, പത്തടി, അഞ്ചൽ ആർഒ ജംക്ഷൻ വഴി വൈകിട്ട് 6ന് അഞ്ചൽ മാർക്കറ്റ് ജംക്ഷനിൽ സമാപിക്കും.
ഒന്നാം ദിവസം 1500 പേർ പങ്കെടുക്കും. രണ്ടാം ദിവസം 30ന് പദയാത്ര പുനലൂർ യൂണിയൻ ആസ്ഥാനത്തു നിന്നും രാവിലെ 6.30ന് ആരംഭിച്ച് കരവാളൂർ, അഞ്ചൽ ബൈപാസ്, ആയൂർ വഴി പോരേടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ സമാപിക്കും.
31ന് രാവിലെ 6.30ന് പദയാത്ര തുടങ്ങി കല്ലമ്പലം വഴി വൈകിട്ട് 6ന് വർക്കല എസ്എൻ കോളജിൽ സമാപിക്കും. ജനുവരി 1ന് രാവിലെ 7ന് ശിവഗിരി മഹാസമാധിയിൽ ഘോഷയാത്രയായി എത്തും.
യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ ആർ.
ഹരിദാസ്, സെക്രട്ടറി വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ്കുമാർ, ജി.ബൈജു, കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, ബി.ശശിധരൻ, സന്തോഷ് ജി.നാഥ്, എസ്.എബി, എൻ.സുന്ദരേശൻ, എസ്.ബിനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

