കരുനാഗപ്പള്ളി ∙ നാടക ചരിത്രത്തിലെ പുതിയ ദൃശ്യവിസ്മയമായി മാറിയ ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ അവതരണം 30ന് സമാപിക്കും. ഗ്രാവിറ്റി കൾചറൽ തിയറ്ററിന്റെ നേതൃത്വത്തിൽ ഒ.വി.വിജയന്റെ പ്രസിദ്ധ കൃതിയെ ആധാരമാക്കി പ്രമുഖ നാടക പ്രവർത്തകൻ ദീപൻ ശിവരാമനാണ് ഖസാക്കിന്റെ ഇതിഹാസത്തെ അത്യപൂർവമായ ദൃശ്യാവിഷ്കാരമായി മാറ്റിയത്.
കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ 12,000 ചതുരശ്ര അടി വിസ്തീർണമുള്ള വേദിയിലാണ് പരിപാടി.
മലയാളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കൃതിയായ ഖസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്ക് എന്ന ഗ്രാമവും അവിടെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായി എത്തുന്ന രവി എന്ന ചെറുപ്പക്കാരനും അയാൾ അവിടെ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും അവരുടെ മിത്തുകളും അപ്പുക്കിളിയും ഷെയ്ഖ് മിയാൻ തങ്ങളും ആകാശവും ചെതലിമലയുമൊക്കെ വിസ്മയം തീർത്തു നാടകത്തിൽ വേദിയിലെത്തുന്നുണ്ട്.
പരമ്പരാഗത സ്റ്റേജ് സങ്കൽപങ്ങളെ മാറ്റിയെഴുതി സർക്കസ് കൂടാരം പോലെ നാലു പുറവും ഗാലറികൾ തീർത്ത് അതിന്റെ നടുവിലെ തുറന്ന സ്ഥലം സ്റ്റേജാക്കി മാറ്റിയാണ് നാടകം അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയ്ക്ക് ആദ്യമായാണ് ഈ നാടകം അവതരിപ്പിക്കുന്നത്.
പെർഫോമിങ് ആർട്ടുകളും വേറിട്ട
കലാസാംസ്കാരിക പ്രകടനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് രൂപീകൃതമായ ഗ്രാവിറ്റി കൾചറൽ തിയറ്ററാണ് പരിപാടി നടത്തുന്നത്. തൃക്കരിപ്പൂർ കെഎംകെ കലാസമിതിയിലെ എഴുപതോളം കലാകാരന്മാരാണ് നാടകത്തിൽ അണിനിരക്കുന്നത്. 2 ദിവസം മുൻപ് ആരംഭിച്ച നാടകാവതരണം ഇതുവരെ രണ്ടായിരത്തിലേറെ പേർ കണ്ടുകഴിഞ്ഞു. ചലച്ചിത്ര സംവിധായകൻ ജയരാജ്, നടൻ ജഗദീഷ്, രാകേഷ് ശർമ തുടങ്ങിയവരും നാടകം കാണാനെത്തിയിരുന്നു.
എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയാണ് നാടകം തുടരുന്നത്. 9447591614, 94969 81341 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

