കോട്ടയം ∙ മലയാള മനോരമ ഒരുക്കുന്ന പുഷ്പഫല സസ്യമേളയും ട്രാവൻകൂർ ഫെസ്റ്റും നാഗമ്പടം മൈതാനത്ത് തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളും സസ്യങ്ങളുമാണ് 35,000 ചതുരശ്രയടിയിൽ ഒരുക്കിയിട്ടുള്ളത്.
ക്രിസ്മസ്, പുതുവത്സര ഷോപ്പിങ് ആഘോഷമാക്കാൻ ട്രാവൻകൂർ ഫെസ്റ്റും ഇതോടൊപ്പമുണ്ട്. പൂർണമായും ശീതീകരിച്ച പന്തലിൽ നൂറോളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
മേളയുടെ ഡിജിറ്റൽ പാർട്നറായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പർട്ടിന്റെ പവിലിയനിൽ നിന്നു ഓഫറുകളോടു കൂടി ഗൃഹോപകരണങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ട്. ഓരോ പർച്ചേസിനും ഗിഫ്റ്റ് വൗച്ചറുകളും ഉറപ്പായ സമ്മാനങ്ങളുമുണ്ട്.
ഇന്നത്തെ പ്രദർശന സമയം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ. പ്രവേശനം പാസ് മൂലം.
മേള ജനുവരി 4നു സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

