പെർള ∙ യുഡിഎഫിൽ മുസ്ലിം ലീഗിന് അർഹമായ സ്ഥാനം നൽകിയില്ലെന്നാരോപിച്ചു എൻമകജെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ രാജിവച്ചു. പ്രസഡന്റ് എ.കെ.ഷെറീഫ്, സെക്രട്ടറി അഷ്റഫ് അമേയ്ക്കള, ട്രഷറർ സിദ്ദിഖ് ഹാജി ഖണ്ഡിഗെ എന്നിവരാണ് രാജിവച്ചത്.
പ്രസിഡന്റ് സ്ഥാനം ലീഗിന് ന്യായമായും അവകാശപ്പെട്ടതാണെന്നും ഇത് നേടിയെടുക്കുന്നതിൽ പഞ്ചായത്ത് ഭാരവാഹികൾ പരാജയപ്പെട്ടെന്നും താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം മാനിച്ചാണ് രാജിയെന്നും ഇവർ അറിയിച്ചു.
ഇവിടെ കോൺഗ്രസിലെ ബി.കുസുമാവതി പ്രസിഡന്റായും മുസ്ലിം ലീഗിലെ സിദ്ദിഖ് ഒളമുഗറുവിനെയും തിരഞ്ഞെടുത്തിരുന്നു. ഇതിനു ശേഷമാണ് അതൃപ്തി അറിയിച്ച് ഓഫിസ് പൂട്ടി താക്കോൽ മണ്ഡലം കമ്മിറ്റിയെ ഏൽപിച്ചത്.
5 വർഷത്തിൽ രണ്ടരവർഷം വീതം നൽകണമെന്ന ആവശ്യവും പരിഗണിച്ചില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. എൻമകജെ പഞ്ചായത്തിൽ മുസ്ലിം ലീഗിനും കോൺഗ്രസിനും 4 സീറ്റ് വീതമാണുള്ളത്.
മത്സരിച്ച 4സീറ്റിലും ലീഗ് വിജയിച്ചിരുന്നു.കോൺഗ്രസ് 14 സീറ്റിലാണ് മത്സരിച്ചത്. ഇത് പ്രകാരം മുസ്ലിം ലീഗിനു പ്രസിഡന്റ് സ്ഥാനം വേണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്.
18 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് 6, എൽഡിഎഫിനു 4, എന്നിങ്ങനെയാണ് സീറ്റ് നില. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

