കൊട്ടിയൂർ ∙ കഴുത്തിൽ മുറിവുമായി അമ്പായത്തോട് സ്വദേശി വനത്തിലേക്ക് ഓടിക്കയറി; തിരച്ചിലുമായി വനംവകുപ്പും പൊലീസും നാട്ടുകാരും. അമ്പായത്തോട്ടിലെ രാജേന്ദ്രനാണ് (കച്ചേരിക്കുഴി രാജേഷ് – 50) വനത്തിലേക്കു കയറിയത്.
മുറിവ് രാജേഷ് സ്വയമുണ്ടാക്കിയതാണെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. കാരണം വ്യക്തമല്ല. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആണു സംഭവം.
1967ലെ തേക്ക് പ്ലാന്റേഷനുള്ള ഭാഗത്തേക്കാണു രാജേഷ് പോയത്. ഈ ഭാഗത്തുനിന്നു രക്തക്കറയുള്ള ടീഷർട്ട് കണ്ടെത്തി.
വനമായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും വിജയിച്ചില്ല. തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും എത്തിച്ചിരുന്നു.
പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നു നിർത്തിവച്ച തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

