വാളയാർ ∙ കനാൽപിരിവ് നിലംപതി– മേനോൻപാറ റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. എലപ്പുള്ളി കുന്നുകാട് കോവിൽവീട്ടിൽ ജസ്റ്റിൻ ജോസഫ് (44) ആണു മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമീപത്തെ വർക്ഷോപ്പിൽ നിന്ന് വാളയാറിലേക്കു പോകുമ്പോൾ ജസ്റ്റിൻ ജോസഫിന് ഹൃദയാഘാതമുണ്ടാവുകയും ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് അടിയിൽ അദ്ദേഹം കുടുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഓടിക്കൂടിയവർ ഉടൻ ജസ്റ്റിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
പരേതനായ ജോസഫ് ദുരസ്വാമിയുടെയും ജ്ഞാനസൗന്ദരിയുടെയും മകനാണ്. ഭാര്യ: ആന്റോ ജാൻസി.
മക്കൾ: ആൽഫിയ, ആൽവിൻ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

