ഫോർട്ട്കൊച്ചി ∙ കൊച്ചിൻ കാർണിവൽ കമ്മിറ്റിയും മൗണ്ട് വാലി റേസിങ്ങും ചേർന്ന് നടത്തിയ ബൈക്ക് റേസ് ആവേശമായി. ഫോറിൻ ഓപ്പൺ ക്ലാസ് വിഭാഗത്തിൽ പുണെയിൽ നിന്നുള്ള റുഗ് വേദ് ബർഗുജേ ഒന്നാമതെത്തി.
എറണാകുളം സ്വദേശി ബേസിൽ സണ്ണി 2–ാം സ്ഥാനം നേടി. വനിതകളുടെ മത്സരത്തിൽ ഫോർട്ട്കൊച്ചി സ്വദേശിനി മിസ്രിയ ഒന്നാമതെത്തി.
കോയമ്പത്തൂർ സ്വദേശി മൈന്തുരി 2–ാം സ്ഥാനം കരസ്ഥമാക്കി. ഫോറിൽ ഓപ്പൺ ക്ലാസ്, മൗണ്ട് വാലി ഓപ്പണിങ്, കാർണിവൽ ഓപ്പണിങ്, ഇന്ത്യൻ എക്സ്പോർട്ട്, ഇന്ത്യൻ ഓപ്പൺ എന്നിവയടക്കം 15 വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
മുണ്ടംവേലിയിലെ കോർപറേഷൻ ഗ്രൗണ്ടിൽ നടന്ന റേസ് കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വിമ്മത്തൺ– കയാക്കിങ് മത്സരം
ഫോർട്ട്കൊച്ചി ∙ കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് ആവേശമേകി സ്വിമ്മത്തൺ–കയാക്കിങ് മത്സരം.
നല്ല നസ്രയാനും ഇന്റർ ഡൈവ് കൊച്ചിയും ചേർന്ന് സംഘടിപ്പിച്ച ഒരു കിലോമീറ്റർ സ്വിമ്മത്തൺ മത്സരവും ഒരു കിലോമീറ്റർ കയാക്കിങ് മത്സരവും കെ.ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ പി.ജെ.ദാസൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർ ജോസഫ് ഫെർണാണ്ടസ്, തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, വിൽഫ്രഡ് മാനുവൽ, ഡോ. ജോയ്, ഷീബ ലാൽ, ഇൻസ്പെക്ടർ എ.എൻ.
ഷൈജു എന്നിവർ പ്രസംഗിച്ചു. മത്സരങ്ങളിൽ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടിയവർ: സ്വിമ്മത്തൺ ജനറൽ വിഭാഗം– ഷാജി അഗസ്റ്റിൻ, അൻഷാദ്, ഹൈദരലി.
വനിതാ വിഭാഗം–പ്രീതി ബോറ, കെ.കൃഷ്ണ, എം.എസ്.സേവ്ദ. അണ്ടർ 20–സ്റ്റൈവിൻ സിമെന്തി, എവെർമോഡ്, മെൽവിൻ.
കയാക്കിങ് ജനറൽ– മെശാഖ് ആൻഡ് ഹെൽജോ, ജേക്കബ് സാബു ആൻഡ് സിബി, ജോസഫ് നിക്സൻ ആൻഡ് സ്റ്റെവിൻ.
തേക്കൂട്ടം കളി മത്സരം നടത്തി
ഫോർട്ട്കൊച്ചി ∙ കൊച്ചിൻ കാർണിവലിന്റെ ഭാഗമായി ജെപി കൾചറൽ സെന്റർ സംഘടിപ്പിച്ച തേക്കൂട്ടം കളി മത്സരം അബ്ദുൽ സുലൈമാൻ സേട്ട് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റിന്റെ ഓർമകളുണർത്തുന്ന പഴയകാല കായിക വിനോദമായ തേക്കൂട്ടം കളിയിൽ (കുട്ടിയും കോലും) 12 ടീമുകൾ പങ്കെടുത്തു.
ജോസഫ് എഡ്വിൻ, ഷഫീഖ് ഈദാദ്, ആന്റണി റാഫേൽ, ബവൽ സിംങ്, ആന്റണി ബാബു എന്നിവർ പ്രസംഗിച്ചു. സിഡിഎം 1–ാം സ്ഥാനവും പനക്കൽ ബ്രദേഴ്സ് 2–ാം സ്ഥാനവും കൊച്ചിൻ ഡി മൊസ്ക്വിറ്റോസ് 3–ാം സ്ഥാനവും കരസ്ഥമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

