വണ്ണപ്പുറം ∙ വനംവകുപ്പിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കർഷകനെതിരെ വനംവകുപ്പിന്റെ പരാതി.
എന്നാൽ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് കാളിയാർ പൊലീസ് പറഞ്ഞു. ക്രിസ്മസ് കാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവിന് ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ആച്ചക്കോട്ടിൽ അഭിലാഷിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ്.
തന്റെ പട്ടയഭൂമിയിൽനിന്ന മുപ്പത്തഞ്ചിൽ താഴെ വലുപ്പമുള്ള ആഞ്ഞിലിയും വട്ടയും തെങ്ങു കൃഷി ചെയ്യാനായി മുറിച്ചുമാറ്റിയതിന് കേസെടുക്കുകയും ഇതിന്റെ തുക അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റിടാൻ കാരണമെന്ന് അഭിലാഷ് പറഞ്ഞു.
പട്ടയ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കർഷകരെ ഭീഷണിപ്പെടുത്തുകയും കേസെടുക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.
പട്ടയ ഭൂമിയിലെ നട്ടു പരിപാലിച്ച മരങ്ങൾ പോലും വിൽക്കാൻ കർഷകർക്ക് കഴിയാത്ത സാഹചര്യമാണ് വണ്ണപ്പുറത്തു നിലനിൽക്കുന്നത്. ഇതുമൂലം കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, ചികിൽസാച്ചെലവ് തുടങ്ങിയവ ഉൾപ്പെടെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.
വനംവകുപ്പിൽനിന്ന് ആരും പിരിവിന് ഇറങ്ങിയിട്ടില്ലെന്നും കാളിയാർ വനംവകുപ്പ് ഓഫിസിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പരാതി നൽകിയതെന്നും കാളിയാർ റേഞ്ച് ഓഫിസർ പറഞ്ഞു.
വനംവകുപ്പ് കേസുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

