കോന്നി ∙ ബ്ലോക്ക് പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന്. കോൺഗ്രസിലെ റോബിൻ പീറ്റർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭാഗ്യം എൽഡിഎഫിനെ തുണച്ചു. അരുവാപ്പുലം ഡിവിഷൻ അംഗം ക്ഷേമ ശേഖർ ആണ് വൈസ് പ്രസിഡന്റായത്. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വരണാധികാരി കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറിയുടെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് നടന്നു.
14 ഡിവിഷനുള്ള ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ്–7, എൽഡിഎഫ് –7 എന്നതാണ് കക്ഷിനില. യുഡിഎഫിൽ നിന്ന് റോബിൻ പീറ്ററും എൽഡിഎഫിൽ നിന്ന് ജിജോ മോഡിയും മത്സരിച്ചു.
രണ്ടുപേർക്കും തുല്യ വോട്ട് ലഭിച്ചതോടെ വരണാധികാരി ഇരുവരുടെയും പേരുകൾ നറുക്കിട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ക്ഷേമ ശേഖറും യുഡിഎഫിലെ റോസമ്മ ബാബുജിയുമാണ് മത്സരിച്ചത്. ഒരേ പോലെ വോട്ട് ലഭിച്ചതോടെ വരണാധികാരി ഇരുവരുടെയും പേര് നറുക്കിട്ടു.നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം ലഭിച്ചതിനാൽ 5 വർഷവും ഭരണം നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത.
എതിർ കക്ഷികൾക്ക് അവിശ്വാസം കൊണ്ടുവരാൻ കഴിയില്ല. അവിശ്വാസം കൊണ്ടുവരണമെങ്കിൽ 8 സീറ്റ് എതിർകക്ഷികൾക്ക് ഉണ്ടാകണം.
യുഡിഎഫിലെ അംഗങ്ങളാരെങ്കിലും കൂറുമാറിയാൽ മാത്രമേ അതിനുള്ള സാധ്യതയുണ്ടാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

