കുടയത്തൂർ ∙ നാട്ടുകാർ ഒന്നടങ്കം പറയുന്നു; അപകടം ഒഴിവാക്കാൻ വീപ്പയുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല. ശങ്കരപ്പിള്ളി എസ് വളവിന് സമീപം തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിലാണ് സംരക്ഷണത്തിനായി വീപ്പകൾ സ്ഥാപിക്കുന്നത്.
കഴിഞ്ഞ വർഷം റോഡിന്റെ സംരക്ഷണഭിത്തി പൊളിഞ്ഞപ്പോൾ തൽക്കാലത്തേക്ക് ഒരു വീപ്പ സ്ഥാപിച്ച് അപകട
സൂചന ബോർഡ് സ്ഥാപിച്ചു. സംരക്ഷണഭിത്തിയുടെ അപകടാവസ്ഥ കൂടിയപ്പോൾ വീപ്പകളുടെ എണ്ണം കൂട്ടി.
ഇപ്പോൾ ഇവിടെ 5 വീപ്പകളായി. റോഡ് ഇടിഞ്ഞ ഭാഗത്ത് പുല്ല് വളർന്നു നിൽക്കുന്നതിനാൽ റോഡിനോട് ചേർന്ന ഇടിഞ്ഞ ഭാഗം ശ്രദ്ധയിൽപെടില്ല.
ടാർ വീപ്പ ഇരിക്കുന്നതിന് തൊട്ടുതാഴെ 8 അടിയോളം താഴ്ചയുള്ള വലിയ കുഴിയുണ്ട്. ഇവിടെ വലിയ അപകട
സാധ്യതയാണുള്ളത്.
അപകടം ഒഴിവാക്കാൻ പൊതുമരാമത്ത് അധികൃതരാണ് ഇവിടെ അഞ്ച് വീപ്പകൾ നിരത്തി ‘കനത്ത സുരക്ഷ’ ഒരുക്കിയത്. വീപ്പയുണ്ടെങ്കിലും വീപ്പയിൽ റിഫ്ളക്ഷൻ സ്റ്റിക്കർ ഇല്ലാത്തതിനാൽ രാത്രികാലത്ത് ഇതുവഴി എത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.
വിനോദ സഞ്ചാരികളുടെ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് അപകടക്കുഴി.
അവധിക്കാലം തുടങ്ങുന്നതോടെ ഒട്ടേറെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. റോഡിനോട് ചേർന്ന് അരിക് ഇടിഞ്ഞിരിക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല.
ഇത് വലിയ അപകട
സാധ്യതയാണ് ഉണ്ടാക്കുന്നത്. ഇടിഞ്ഞ ഭാഗം കെട്ടിയെടുത്ത് അപകട
സാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

