കൊച്ചി∙ ആസ്പിൻവാൾ ഹൗസിലെ കയർ ഗോഡൗണിലെ കാഴ്ചകളിലൊന്നാണ് മെഡിക്കൽ സ്ട്രെച്ചറുകളെയും പോസ്റ്റ്മോർട്ടം ടേബിളുകളെയും അനുസ്മരിപ്പിക്കുന്ന ചായം പൂശിയ ലോഹനിർമിതികൾ. എന്തുകൊണ്ടാണ് ഇവയിങ്ങനെ കിടക്കുന്നതെന്ന് സന്ദർശകർ ആലോചിച്ചു തുടങ്ങുമ്പോൾ മുംബൈയിൽ നിന്നുള്ള കലാകാരിയായ ബിരാജ് ദോഡിയയുടെ ദൗത്യം ലക്ഷ്യത്തിലെത്തുന്നു.
‘ഡൂം ഓർഗൻ’ എന്നു പേരിട്ട ഈ കലാപ്രതിഷ്ഠയുടെ പ്രധാന ഭാഗം ചായം പൂശിയ സ്റ്റീൽ ശിൽപങ്ങളും ലിനൻ പെയ്ന്റിങ്ങുകളും ഫൊട്ടോഗ്രഫുകളുമാണ്.
‘ഡൂം ഓർഗൻ’ എന്നാൽ സാങ്കൽപികമായ പുരാതന സംഗീത ഉപകരണമാണ്.
കൊച്ചിയുടെ ഭൂപ്രകൃതി, കടൽ, മുസിരിസിനെയും കൊച്ചിയെയും മാറ്റിമറിച്ച പ്രളയം എന്നിവയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ബിനാലെയിലെ കലാപ്രതിഷ്ഠ ഒരുക്കിയതെന്നു ദോഡിയ പറയുന്നു. തന്റെ സൃഷ്ടികളുടെ ഉപരിതലം ചായം പൂശിയത് അവിടെ കുഴിച്ചുമൂടപ്പെട്ട
ചരിത്രങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്നവിധമാണെന്നും അവർ കൂട്ടിച്ചേർത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

