കൊച്ചി∙ കൊച്ചി ഡെപ്യുട്ടി മേയറായി ചുമതലയേറ്റ ദീപക് ജോയ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. ചുമതലയേറ്റെടുത്ത ശേഷം നേരെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ദീപക് ജോയിയെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു.
തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയ ദീപക് ജോയിയും ചാണ്ടി ഉമ്മനും കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു.
ഉമ്മൻചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നും സുപ്രധാനമായ പദവിയിൽ ചുമതലയേറ്റ ശേഷം അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയതെന്നും ദീപക് ജോയ് പ്രതികരിച്ചു. പുതിയ ഭരണസമിതി ചുമതലയേറ്റതോടെ കൊച്ചി കൂടുതൽ ചെറുപ്പമായെന്നും ദീപക് ജോയിയുടെ സ്ഥാനലബ്ധി യുവാക്കൾക്ക് പാർട്ടി നൽകുന്ന അംഗീകാരത്തിന് തെളിവാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

