ഫോർട്ട്കൊച്ചി∙ വെളി മൈതാനത്തെ കൂറ്റൻ മഴമരം ക്രിസ്മസ് ട്രീയായി. ലക്ഷത്തോളം ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ക്രിസ്മസ് സന്ധ്യയിൽ മഴമരത്തിൽ നക്ഷത്രങ്ങൾ പെയ്തിറങ്ങി.
ഇക്കുറി നിറം മഞ്ഞ. ജനം ആർപ്പുവിളിച്ചു.
പതിനായിരക്കണക്കിന് മൊബൈൽ ഫോണുകളിൽ, 7 ഘട്ടങ്ങളിലായി തെളിഞ്ഞ ട്രീയുടെ ചിത്രങ്ങൾ പതിഞ്ഞു. സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ നിറഞ്ഞു.
മരത്തിൽ തെളിയുന്ന ലൈറ്റുകളുടെ നിറം സംഘാടകർ സസ്പെൻസ് ആയി നിലനിർത്തിയിരുന്നു. 7.30ന് നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 4 മണി മുതൽ തന്നെ ജനങ്ങൾ വെളി മൈതാനത്തേക്ക് ഒഴുകുകയായിരുന്നു.
7 മണിയായപ്പോൾ മൈതാനം ജനങ്ങളെ കൊണ്ട് നിറഞ്ഞു.
മൈതാനത്തിന് സമീപത്തെ വഴികളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. ഉദ്ഘാടന ചടങ്ങിന് എത്തേണ്ട അതിഥികളുടെ വാഹനങ്ങളും ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.
കൊച്ചി ബിഷപ് ഡോ.ആന്റണി കാട്ടിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. നടൻ സൗബിൻ ഷാഹിർ മുഖ്യാതിഥിയായി. കൗൺസിലർമാരായ ഷൈനി മാത്യു, പി.ജെ.ദാസൻ, മഞ്ജുള അനിൽകുമാർ, ജോസഫ് ഫെർണാണ്ടസ്, എംപിസി അധ്യക്ഷൻ ബനഡിക്ട് ഫെർണാണ്ടസ്, നൈറ്റ്സ് യുണൈറ്റഡ് കൺവീനർ എം.എസ്.മനീഷ്, പ്രസിഡന്റ് കെ.എസ്.സനോജ്, ക്ലിന്റൺ, സെക്രട്ടറി ടി.ആർ.സ്വരാജ് എന്നിവർ പ്രസംഗിച്ചു.
യുവാക്കളുടെ കൂട്ടായ്മയായ നൈറ്റ്സ് യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഇത് 26–ാം വർഷമാണ് ക്രിസ്മസ് ട്രീ ഒരുക്കുന്നത്.
ഒന്നര ലക്ഷം സീരിയൽ ബൾബുകൾ, 100 മണികൾ, 50 എൽഇഡി ബോളുകൾ, 100എൽഇഡി നക്ഷത്രങ്ങൾ തുടങ്ങിയവ അലങ്കാരത്തിനായി ഉപയോഗിച്ചു. പുതുവത്സരദിനം വരെ രാത്രിയിൽ മരം തെളിഞ്ഞു നിൽക്കും. പുതുവത്സര ആഘോഷത്തിനായി ഫോർട്ട്കൊച്ചിയിലേക്ക് എത്തുന്ന ജനലക്ഷങ്ങളുടെ പ്രധാന ആകർഷണമാണ് വെളി മൈതാനത്തെ മഴമരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

