കോഴിക്കോട്: പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. തഞ്ചാവൂര്‍ പട്ടിത്തോപ്പ് സ്വദേശി ബാലാജിയെയാണ് കോഴിക്കോട് കൊയിലാണ്ടി പൊലീസ് പിടികൂടിയത്.
കുറുവാ മോഷണം സംഘങ്ങള്‍ താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ട ലിംഗകടിമേട് കോളനിക്കടുത്തുള്ള തിരുട്ട്ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം ബാലാജി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. രണ്ട് മാസത്തോളമായി ഇയാള്‍ തിരുട്ട് ഗ്രാമത്തിന് സമീപം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
ഇവിടെയെത്തിയ കൊയിലാണ്ടി പോലീസ് സാഹസികമായാണ് ബാലാജിയെ പിടികൂടിയത്. തമിഴ്നാട്ടില്‍ മോഷണം, വധശ്രമം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ, കുറുവാസംഘത്തില്‍പ്പെട്ട മുരുകേശന് എന്നയാളുടെ മകനാണ് ബാലാജി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

