മൂവാറ്റുപുഴ ∙ മേക്കടമ്പിൽ അടുക്കളയിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. മേക്കടമ്പ് പടിഞ്ഞാറേ മൂത്തേടത്ത് പി.യു.
രാജുവിന്റെ വീടാണ് കത്തിയത്. വീടിനുള്ളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകൾക്ക് തീ പിടിച്ചതാണ് അപകട
കാരണം.
ഇന്ന് പുലർച്ചെ റബർ ടാപ്പിങ്ങിനു പോകാൻ രാജു, കാപ്പി ഉണ്ടാക്കിയ ശേഷം വിറകടുപ്പിൽ കനലുകൾ പൂർണമായും അണഞ്ഞിരുന്നില്ല. അടുപ്പിൽ നിന്ന് ഉയർന്ന പുക മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളിൽ പിടിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു.
വീടിന്റെ മേൽക്കൂരയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും തീ അതിവേഗം വ്യാപിച്ചു.
നാട്ടുകാർ വെള്ളം ഒഴിച്ച് തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥലത്തെത്തിയാണു തീ പൂർണമായും കെടുത്തിയത്. വീട്ടിൽ രാജു ഒറ്റയ്ക്കാണു താമസം.
അപകട സമയത്ത് അദ്ദേഹം പുറത്തായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
വീടിന്റെ മേൽക്കൂരയും വീട്ടുപകരണങ്ങളും മൊബൈൽ ഫോണും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാർഷിക ഉൽപന്നങ്ങളും തീപിടിത്തത്തിൽ നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായാണു പ്രാഥമിക നിഗമനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

