പനമരം ∙ ജില്ലയിൽ കൊയ്ത്തുകാലം ആരംഭിച്ചതോടെ വൈക്കോൽ തേടി ആവശ്യക്കാരെത്തി തുടങ്ങി. കാലിത്തീറ്റയ്ക്ക് അടിക്കടിയുണ്ടാകുന്ന വില വർധനയിൽ പൊറുതിമുട്ടിയ ക്ഷീര മേഖലയിൽ ഉള്ള കർഷകരാണ് വൈക്കോൽ തേടി എത്തുന്നവരിലധികവും.
എന്നാൽ മുൻ വർഷങ്ങളിലെ അത്ര ഡിമാൻഡ് ഇക്കുറി ഇല്ലെന്നും ചുരം കയറി ആവശ്യക്കാർ എത്തിയാലേ കച്ചവടം പൊടിപൊടിക്കൂ എന്നും കർഷകർ പറയുന്നു.
ഇക്കുറി 20 കിലോ വരുന്ന ഒരു വൈക്കോൽ റോളിന് 150 രൂപ മുതൽ 200 രൂപ വരെ വിലയുണ്ട്. വയലിൽ നിന്ന് തന്നെ വൈക്കോൽ എടുക്കാൻ ആളെത്തിയില്ലെങ്കിൽ ഇവ വാഹനത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം.
ഇതിന്റെ കൂലിച്ചെലവ് വേറെയും വരും. പിന്നീട് ഇവ മഴയും വെയിലും ഏൽക്കാതെ സൂക്ഷിക്കുന്നതും ശ്രമകരമാണ്.
പാടശേഖരങ്ങളിൽ വച്ചുതന്നെ വിൽപന നടത്തിയാലേ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നഷ്ടമില്ലാതെ വിൽക്കാനും കഴിയുകയുളളൂ. മുൻവർഷങ്ങളിൽ വൈക്കോലിനായി പാടശേഖരങ്ങളിലേക്ക് ക്ഷീര കർഷകർ എത്തിയിരുന്നു.
മത്സര സ്വഭാവത്തോടെ കച്ചവടക്കാർ എത്തുമ്പോൾ മുന്തിയ വിലയ്ക്ക് വിൽപനയും നടന്നിരുന്നു.
എന്നാൽ പല ക്ഷീരകർഷകരും കന്നുകാലി വളർത്തൽ ഉപേക്ഷിച്ചത് വൈക്കോലിന്റെ ഡിമാൻഡ് ചെറിയ തോതിൽ കുറയാനുള്ള കാരണമായെന്ന് നെൽക്കർഷകർ ചൂണ്ടിക്കാട്ടുന്നു. നെല്ലിനൊപ്പം വൈക്കോലും വിൽപന നടത്തിയാൽ മാത്രമേ കർഷകർക്ക് മുടക്കുമുതലെങ്കിലും ലഭ്യമാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

