തിരുവനന്തപുരം ∙ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 14 നിയോജക മണ്ഡലങ്ങളിലായി ആകെ 24,40,242 വോട്ടർമാർ. ജില്ലയിലെ 4,07,665 പേരാണു പട്ടികയിൽനിന്നു പുറത്തായത്.
ഇതിൽ മരണമടഞ്ഞ 92,279 പേരും, സ്ഥലത്തില്ലാത്ത 1,54,049 പേരും സ്ഥിരമായി താമസം മാറിയ 97,415 പേരും ഇരട്ടിപ്പുള്ള 17,681 പേരും മറ്റു പല കാരണങ്ങളാൽ ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിയാത്ത 46,241 പേരും ഉൾപ്പെട്ടിട്ടുണ്ട്. 14.31 ശതമാനം വോട്ടർമാർ നിലവിൽ പട്ടികയ്ക്ക് പുറത്താണ്.
ബാക്കിയുള്ള 85.69 ശതമാനം പൂർണമായും ഡിജിറ്റൈസേഷൻ പൂർത്തിയാക്കി.
ജില്ലയിൽ 440 ബൂത്ത്
ബൂത്ത് പുനർനിർണയത്തിനു ശേഷം മണ്ഡലാടിസ്ഥാനത്തിൽ 440 പുതിയ പോളിങ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്. വർക്കല (5), ആറ്റിങ്ങൽ (7), ചിറയിൻകീഴ് (13), നെടുമങ്ങാട് (42), വാമനപുരം (19), കഴക്കൂട്ടം (50), വട്ടിയൂർക്കാവ് (36), തിരുവനന്തപുരം (55), നേമം (29), അരുവിക്കര (27), പാറശാല (42), കാട്ടാക്കട( 33), കോവളം ( 53), നെയ്യാറ്റിൻകര (29) എന്നിങ്ങനെയാണ് പുതിയ പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
ഒരു പോളിങ് സ്റ്റേഷനിൽ വോട്ടർമാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തിയതോടെ ജില്ലയിൽ ആകെ 440 പുതിയ ബൂത്തുകൾ രൂപീകരിച്ചു. ഇതോടെ വരാനിരിക്കുന്ന നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ 3,173 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും.
കരട് പട്ടികയിൽ ഉൾപ്പെട്ടവർ
വർക്കല 1,76,865
ആറ്റിങ്ങൽ 190661
ചിറയിൻകീഴ് 187012
നെടുമങ്ങാട് 188774
വാമനപുരം 180905
കഴക്കൂട്ടം 155973
വട്ടിയൂർക്കാവ് 155903
തിരുവനന്തപുരം 150473
നേമം 161816
അരുവിക്കര 174501
പാറശാല 189566
കാട്ടാക്കട
170422 കോവളം 195521 നെയ്യാറ്റിൻകര 161850 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

