കഴക്കൂട്ടം∙ എറണാകുളത്ത് യുവതിയെ മർദിച്ച സംഭവത്തിൽ സസ്പെൻഷനിലായ മുൻ ഇൻസ്പെക്ടർ കെ.ജി.പ്രതാപചന്ദ്രൻ തുമ്പ സ്റ്റേഷനിൽ എസ്ഐ ആയിരിക്കുമ്പോൾ പരാതിയുമായി ചെന്ന യുവതിയെ 2 ദിവസം സ്റ്റേഷനിൽ വരുത്തി ക്രൂരമായ മർദനത്തിനും അധിക്ഷേപത്തിനും വിധേയമാക്കി എന്ന പരാതിയുമായി യുവതി വീണ്ടും. 2018 ഓഗസ്റ്റ് മാസമാണ് സംഭവം.
കുളത്തൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയാണ് തന്നെ ഒരു സംഘം ആളുമാറി മർദിച്ചു എന്ന പരാതിയുമായി തുമ്പ സ്റ്റേഷനിൽ എത്തിയത്. യുവതി താമസിച്ചിരുന്ന വീടിന്റെ ഉടമയെ തേടി എത്തിയ സംഘം ആണ് വീട്ടുടമയ്ക്കു പകരം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ മർദിച്ച ശേഷം കടന്നുകളഞ്ഞത്.
യുവതിയുടെ പരാതിയെ തുടർന്നു പ്രതാപചന്ദ്രൻ യുവതിയെ വിളിച്ചുവരുത്തി ചിലരെ കാണിച്ചിട്ടു തന്നെ മർദിച്ച ആരെങ്കിലും ഇതിൽ ഉണ്ടോ എന്നു ചോദിച്ചു.
സംശയം തോന്നിയ ഒരാളെ യുവതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടർന്ന് എസ്ഐ മറ്റൊരു മുറിയിലേക്കു തന്നെ കൊണ്ടുപോയി നീ ആളുകളെ കള്ളക്കേസിൽ കുടുക്കും അല്ലേ എന്നു ചോദിച്ചു മുഖത്ത് അടിക്കുകയും ലാത്തി കൊണ്ട് ഇടുപ്പിനു മുകളിൽ അടിക്കുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.
അടുത്ത ദിവസവും യുവതിയെ സ്റ്റേഷനിൽ വരുത്തി വീണ്ടും മർദിക്കുകയും സ്വകാര്യ ഭാഗത്ത് മുളക് അരച്ചു തേയ്ക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തത്രേ.
മർദിച്ചു എന്ന പരാതിയുമായി പോയാൽ ജീവിക്കാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയ പ്രതാപചന്ദ്രൻ യുവതിയുടെ ജോലിയും ഇല്ലാതാക്കിയതായും പറയുന്നു. ഈ സംഭവത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നും യുവതി ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

