തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്തിലെ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരിയായ കലക്ടർ അനു കുമാരി, നാവായിക്കുളം ഡിവിഷനിൽ നിന്നു വിജയിച്ച മുതിർന്ന അംഗം ബി.പി മുരളിക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റ് അംഗങ്ങൾക്ക് ബി.പി.മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. ആദർശ് ഇലകമൺ (ഇലകമൺ) ദീപ അനിൽ (കിളിമാനൂർ), സുധീർഷാ (കല്ലറ) പി.വി രാജേഷ് (വെഞ്ഞാറമൂട്), ജെ.യഹിയ ( ആനാട്), ഡോ.
കെ.ആർ ഷൈജു ( പാലോട്), പ്രദീപ് നാരായൺ (ആര്യനാട്), എൽ.പി.മായാ ദേവി (വെള്ളനാട്), ഗോപു നെയ്യാർ (പൂവച്ചൽ), ജെ.പി.ആനി പ്രസാദ് (ഒറ്റശേഖരമംഗലം), ആതിര ഗ്രേസ് ( വെള്ള റട), ഐ.വിജയ രാജി (കുന്നത്തുകാൽ)
എസ്.കെ.ബെൻ ഡാർവിൻ (പാറശാല), സി.ആർ.പ്രാണകുമാർ (മരിയാപുരം), ഫ്രീഡ സൈമൺ (കാഞ്ഞിരംകുളം), അഞ്ജിത വിനോദ് കോട്ടുകാൽ (ബാലരാമപുരം), ആഗ്നസ് റാണി (വെങ്ങാനൂർ), ബി.ശോഭന (പള്ളിച്ചൽ), എസ്.സുരേഷ് ബാബു (മലയിൻകീഴ്), ആർ.പ്രീത (കരകുളം), എസ്.കാർത്തിക ( പോത്തൻകോട്), മഹാണി ജസീം (കണിയാപുരം), മിനി ജയചന്ദ്രൻ (മുരുക്കുംപുഴ), സജിത് മുട്ടപ്പലം (കിഴുവിലം), എസ്.ഷീല (ചിറയിൻകീഴ്), നബീൽ കല്ലമ്പലം (മണമ്പൂർ), വി. പ്രിയദർശിനി (കല്ലമ്പലം) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എംഎൽഎമാരായ വി.ജോയി, ഡി.കെ.മുരളി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഉപവരണാധികാരിയായ എഡിഎം ടി.കെ.
വിനീത് തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

