നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവളത്തിൽ ദേശീയ സുരക്ഷാ സേനയുടെ (എൻഎസ്ജി) നേതൃത്വത്തിൽ ആന്റി ഹൈജാക്ക് മോക് ഡ്രിൽ നടത്തി. എൻഎസ്ജി വ്യോമയാന വിഭാഗം 52 സ്പെഷൽ ആക്ഷൻ ഗ്രൂപ്പിന്റെ (എസ്എജി) നേതൃത്വത്തിലാണു സമഗ്ര റിയൽ ടൈം ആന്റി ഹൈജാക്ക് അഭ്യാസം വിജയകരമായി നടത്തിയത്. 52 എൻഎസ്ജി കമാൻഡോകളും ഇതര ഏജൻസികളും മോക് ഡ്രില്ലിന്റെ ഭാഗമായി.
ലൈവ് ഓപ്പറേഷൻ 19ന് ആരംഭിച്ച് 20നു പുലർച്ചെയാണു സമാപിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്.
യാത്രാമധ്യേ ഹൈജാക്ക് ചെയ്യപ്പെടുന്ന വിമാനം കൊച്ചിയിലിറക്കുന്നതായി സങ്കൽപ്പിച്ചായിരുന്നു മോക് ഡ്രിൽ.
ഇതിനായി ഇൻഡിഗോയുടെ യഥാർഥ വിമാനമാണ് ഉപയോഗിച്ചത്. അഭ്യാസത്തിനു ശേഷം എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ സിയാൽ വിശദമായ അവലോകന യോഗം നടത്തി. മികച്ച പ്രവർത്തനരീതികളും മെച്ചപ്പെടുത്തേണ്ട
മേഖലകളും രേഖപ്പെടുത്തി. 52 എസ്എജി എൻഎസ്ജി കമാൻഡർ കേണൽ അജിത്കുമാർ നേതൃത്വം നൽകി.
കലക്ടർ ജി. പ്രിയങ്ക, എയർപോർട്ട് ഡയറക്ടർ ജി.
മനു, ഡിസിപി എസ്. മഹേഷ് എന്നിവർ വിവിധ വകുപ്പുകളുടെ ഏകോപനത്തിനു നേതൃത്വം നൽകി.
മോക് ഡ്രിൽ സിയാലിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്ക് ഏറെ ഗുണകരമാവുമെന്നു മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

