ചാലക്കുടി ∙ ‘ഞാൻ വരണമെങ്കിൽ ആ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വൃക്ഷത്തൈകൾ നൽകണം’ – നടനും സംവിധായകനുമായ ശ്രീനിവാസനെ ക്ഷണിച്ചവരോട് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു അത്. കാർമൽ ഹയർ സെക്കൻഡറി സ്കൂളിന്റെയും കാർമൽ അക്കാദമിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർമൽ അസോഷ്യേറ്റ്സ് ഓരോ വർഷവും 200ലധികം വിദ്യാർഥികൾക്കു സ്കോളർഷിപ് നൽകുന്നുണ്ട്.
ഇതിന്റെ ധനസമാഹരണത്തിനായി 2015ൽ നടത്തിയ ‘ഡേ ഓഫ് ഹോപ് (സേവ് എ ചൈൽഡ്)’ പരിപാടിയിലാണു ശ്രീനിവാസൻ മുഖ്യാതിഥിയായി എത്തിയത്.
അന്നു കാർമൽ അസോഷ്യേറ്റ്സിന്റെ ഭാരവാഹിയായിരുന്ന പി.എ.സുഭാഷ് ചന്ദ്രദാസ്, തന്റെ സഹോദരനും സംവിധായകനുമായ സുന്ദർദാസ് വഴിയാണു ശ്രീനിവാസനെ സ്കൂളിലേക്കു ക്ഷണിച്ചതെന്നു പ്രിൻസിപ്പലും കാർമൽ അസോഷ്യേറ്റ്സിന്റെ അന്നത്തെ ഡയറക്ടറുമായ ഫാ.ജോസ് താണിക്കൽ പറഞ്ഞു. നടന്റെ നിർദേശം സംഘാടകർ നടപ്പാക്കി.
പങ്കെടുത്ത ഓരോരുത്തർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. ശ്രീനിവാസനു വേണ്ടിയും സംഘാടകർ ഒരു ബോൺസായ് വൃക്ഷം കരുതി വച്ചിരുന്നു.
അന്നത്തെ സെക്രട്ടറി റാണി ജോസിൽ നിന്ന് ആ തൈ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. അന്നു വിതരണം ചെയ്ത വൃക്ഷത്തൈകൾ നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നു തണലാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

