കോയമ്പത്തൂർ ∙ തമിഴ്നാട്ടിലെ വിദൂര ഗ്രാമത്തിൽ നിന്നു കോഴിക്കോട്ടു കണ്ടെത്തിയ 75 വയസ്സുകാരിയെ ബന്ധുക്കളെ കണ്ടെത്തി ഏൽപിച്ചു. പുതുക്കോട്ട
ജില്ല ഇടയാത്തിമംഗലം ഗ്രാമത്തിലെ രാമസ്വാമിയുടെ ഭാര്യ പാപ്പാത്തിയുടെ ബന്ധുക്കളെയാണു കോയമ്പത്തൂർ കോർപറേഷന്റെ മുതിർന്നവർക്കുള്ള അനാഥ മന്ദിരം നടത്തിപ്പുകാരും സന്നദ്ധ സംഘടനയായ ഈറ നെഞ്ചവും കണ്ടെത്തിയത്.
കോഴിക്കോട് മഹിളാ മന്ദിരത്തിൽ നിന്നു ദിവസങ്ങൾക്കു മുൻപ് ഈറ നെഞ്ചവുമായി അധികൃതർ ബന്ധപ്പെട്ടിരുന്നു. ഈറ നെഞ്ചം പ്രസിഡന്റ് മഹേന്ദ്രനോടു കാര്യങ്ങൾ പറഞ്ഞതോടെയാണ് വെള്ളിയാഴ്ച പാപ്പാത്തിയെ കോയമ്പത്തൂരിൽ എത്തിച്ചത്.
മാനസിക ദൗർബല്യമുള്ള പാപ്പാത്തിയിൽ നിന്നു ലഭിച്ച ചെറു വിവരണങ്ങളിൽ നിന്നാണ് രാത്രിയോടെ ഇടയാത്തി മംഗലം വില്ലേജ് ഓഫിസർ മുത്തുരാജുമായി ബന്ധപ്പെട്ടത്.
ഇദ്ദേഹമാണ് പാപ്പാത്തിയുടെ കുടുംബത്തെ കണ്ടെത്തിയത്.. ഗ്രാമത്തിന്റെയും ഭർത്താവിന്റെയും പേരു മാത്രമാണ് പാപ്പാത്തിയുടെ ഓർമകളിൽ മായാതിരുന്നത്. 6 മാസം മുൻപു കുടുംബത്തെ വിട്ടുപിരിഞ്ഞ പാപ്പാത്തി എങ്ങനെയാണ് കോഴിക്കോട് എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.ശനിയാഴ്ച രാവിലെ പേരക്കുട്ടി മുകേഷ് ഈറ നെഞ്ചത്തിലെത്തി ആശ്ലേഷിച്ചതോടെയാണു പാപ്പാത്തി ഏതാനും വാക്കുകൾ കൂടി പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

