പത്തനാപുരം∙ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. താലൂക്ക് ആശുപത്രിക്ക് സമീപം എഴിക്കകത്തു വീട്ടിൽ പ്രീതി ചെറിയാൻ (51) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ഈ മാസം 29നു നടക്കുന്ന മകളുടെ വിവാഹ ആവശ്യത്തിനു വസ്ത്രങ്ങളെടുക്കുന്നതിനായി ഭർത്താവ് ബിനുവും മകൾ ഏയ്ഞ്ചലും കൂടി പോയ സമയത്താണ് തീപ്പൊള്ളലേറ്റത്.
വീട്ടിൽ നിന്നു തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ആദ്യം സംഭവം അറിയുന്നത്.
അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. മൃതദേഹം കണ്ടെത്തിയ മുറിയും, വീടിന്റെ മുൻ വാതിലും അകത്തു നിന്നു പൂട്ടിയിരുന്നു. കട്ടിൽ, അലമാര ഉൾപ്പെടെ മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു.
ഫൊറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

