ആലപ്പുഴ ∙ മലയാള സിനിമയിലെ വിസ്മയ പ്രതിഭയെയാണു ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള സിനിമയെ വിസ്മയിപ്പിച്ച അദ്ദേഹം ബഹുമുഖ പ്രതിഭയെന്ന വാക്കിന് അർഥപൂർണമായ ഉദാഹരണമായിരുന്നു.
സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിലെത്തിച്ച മറ്റൊരു കലാകാരനില്ല. ഹാസ്യത്തെ ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി അദ്ദേഹം ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു.എംപിമാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

