കൊച്ചി ∙ കലാ, സാംസ്കാരിക വൈവിധ്യം നിറയുന്ന മൂന്നു രാപകലുകളുമായി രാജ്യത്തെ ആദ്യത്തെ കൾചറൽ കോൺഗ്രസിനു കൊച്ചിയിൽ തിരിതെളിഞ്ഞു. രാജേന്ദ്ര മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ ശക്തമായ സാംസ്കാരിക പ്രതിരോധം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. ‘സയൻസ് കോൺഗ്രസും ചരിത്ര കോൺഗ്രസും പോലുള്ള പരിപാടികൾ നമുക്കു പരിചിതമാണെങ്കിലും കൾച്ചറൽ കോൺഗ്രസ് പുതുമയാണ്.
മതേതരത്വത്തിന്റെ സമ്പന്നമായ പാരമ്പര്യവും തുടർച്ചയുമുള്ള കേരളത്തിലാണ് ഇതു നടക്കുന്നത് എന്നതിനു വളരെ പ്രസക്തിയുണ്ട്. ഭരണഘടനാ മൂല്യങ്ങൾ വരെ തിരസ്കരിക്കപ്പെടുന്ന ഗുരുതരമായ പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്.
ആർഎസ്എസിന്റെ ശതാബ്ദി വർഷം രാജ്യത്തെ വിഭജിക്കാനുള്ള രാഷ്ട്രീയ പദ്ധതികൾക്കായി ഉപയോഗിക്കുകയാണ്. സാഹിത്യ അക്കാദമി പോലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ അവാർഡ് നിർണയത്തിന് പോലും കേന്ദ്ര സർക്കാരിന്റെ അനുമതി തേടേണ്ടി വരുന്ന സാഹചര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.’ – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
അന്തരിച്ച നടൻ ശ്രീനിവാസനു പ്രണാമമർപ്പിച്ചാണ് ചടങ്ങു തുടങ്ങിയത്. അനുശോചനക്കുറിപ്പ് മന്ത്രി സജി ചെറിയാൻ വായിച്ചു.
ഉമയാൾപുരം ശിവരാമന്റെയും മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും വാദ്യസമന്വയത്തോടെയാണ് ഇന്ത്യൻ കൾചറൽ കോൺഗ്രസിന്റെ വേദിയുണർന്നത്. തുടർന്ന് ബി.കെ.
ഹരിനാരായണൻ എഴുതി ബിജിബാൽ സംഗീതം നിർവഹിച്ച മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരം അരങ്ങേറി.കലാസാംസ്കാരിക രംഗത്തു മികച്ച സംഭാവന നൽകിയ ടി. പത്മനാഭൻ, ഉയാൾപുരം ശിവരാമൻ, മട്ടന്നൂർ ശങ്കരൻകുട്ടി, സി.ജെ.
കുട്ടപ്പൻ, സി.എൽ. ജോസ്, നിലമ്പൂർ ആയിഷ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
മന്ത്രി പി.രാജീവ്, എംഎൽഎമാരായ കെ.എൻ ഉണ്ണിക്കൃഷ്ണൻ, കെ.ജെ.
മാക്സി, പി.വി. ശ്രീനിജിൻ, സംഘാടകസമിതി വർക്കിങ് ചെയർമാൻ എം.
അനിൽ കുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, മുൻ മന്ത്രി എം.എ ബേബി, അടൂർ ഗോപാലകൃഷ്ണൻ, ആഫ്രിക്കൻ സംവിധായകൻ അബ്ദെ റഹ്മാൻ സിസാക്കോ, സുഡ്ഡല അശോക് തേജ, ഗണേഷ് നാരായണദാസ് ദേവ്, നടിമാരായ രോഹിണി, സുരഭി ലക്ഷ്മി, സുനിൽ.പി.
ഇളയിടം, പ്രഫ. മാലിനി ഭട്ടാചാര്യ, ബോസ് കൃഷ്ണമാചാരി, പ്രമോദ് പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു.
ആദ്യദിവസത്തെ കലാപരിപാടികൾ ശ്രീനിവാസന്റെ നിര്യാണത്തെ തുടർന്ന് റദ്ദാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

