കൊച്ചി∙ നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാനൊരുമിച്ചതു സിനിമ–രാഷ്ട്രീയ–സാംസ്കാരിക ലോകത്തെ പ്രമുഖർ. മന്ത്രിമാരായ പി.രാജീവ്,സജി ചെറിയാൻ, മമ്മൂട്ടി, മോഹൻലാൽ, സത്യൻ അന്തിക്കാട്, ദിലീപ്, സിബിമലയിൽ, ഫെഫ്ക ജനറൽ സെക്രട്ടറി ബി.
ഉണ്ണിക്കൃഷ്ണൻ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, ഹൈബി ഇൗഡൻ എംപി, എംഎൽഎമാരായ ടി.ജെ.വിനോദ്, റോജി എം.ജോൺ, കെ.ബാബു, അൻവർ സാദത്ത്, സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ്, എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി.ചാക്കോ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽകുമാർ, മേയർ എം.അനിൽകുമാർ, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്, ഡിസിസി ജനറൽ സെക്രട്ടറി രാജു പി.നായർ,
അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, അഭിനേതാക്കളായ കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, അജു വർഗീസ്, ജി. സുരേഷ്കുമാർ ലാൽ, ദേവൻ, റോഷൻ, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, അരുൺ കുര്യൻ, ദിലീപ്, രമേഷ് പിഷാരടി, കുഞ്ചൻ, ബാബുരാജ്, സോഹൻ സീനുലാൽ, മഞ്ജു പിള്ള, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, മിയ, നീന കുറുപ്പ്, നിഷ സാരംഗ്, ദുർഗ കൃഷ്ണ, മാല പാർവതി, സുരഭി ലക്ഷ്മി, ഹരിശ്രീ അശോകൻ, അർജുൻ അശോകൻ, ബാലു വർഗീസ്, ഇബ്രാഹിംകുട്ടി, മഖ്ബൂൽ സൽമാൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ശ്രീകാന്ത് മുരളി, മജീദ്, ഭീമൻ രഘു, നിഖില വിമൽ, ഇടവേള ബാബു, അൻസിബ ഹസൻ, ശ്രീനാഥ് ഭാസി, സണ്ണി വെയ്ൻ, നരേൻ,
ജോണി ആന്റണി, പേളി മാണി, സായ്കുമാർ, ബിന്ദു പണിക്കർ, സ്നേഹ ശ്രീകുമാർ, ബീന ആന്റണി, ശാന്തകുമാരി, കൊളപ്പുള്ളി ലീല, മണികണ്ഠൻ ആചാരി, ആലപ്പി അഷ്റഫ്, സിജോയ് വർഗീസ്, വിനീത് കുമാർ, അരുൺ, കൃഷ്ണപ്രസാദ്, റോണി ഡേവിഡ് രാജ്, അബിൻ ബിനോ, ശങ്കർ ഇന്ദുചൂഢൻ, നിർമാതാക്കളായ സിയാദ് കോക്കർ, എം.രഞ്ജിത്ത്, ആന്റോ ജോസഫ്, എൻ.എം.ബാദുഷ, ലിബർട്ടി ബഷീർ, ആന്റണി പെരുമ്പാവൂർ, സംവിധായകരായ ജോഷി, സത്യൻ അന്തിക്കാട്, അടൂർ ഗോപാലകൃഷ്ണൻ, സിബിമലയിൽ, കമൽ, ലാൽജോസ്, വിനയൻ, ജിത്തു ജോസഫ്, ജയരാജ്, റോഷൻ ആൻഡ്രൂസ്, ശങ്കർ രാമകൃഷ്ണൻ,
ഉദയകൃഷ്ണ, എം.മോഹനൻ, തിരക്കഥാകൃത്തുക്കളായ എസ്.എൻ.
സ്വാമി, ബെന്നി പി. നായരമ്പലം, ഗായകരായ ബിജു നാരായണൻ, പ്രദീപ് പള്ളുരുത്തി, സുദീപ് കുമാർ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, എഴുത്തുകാരൻ അശോകൻ ചെരുവിൽ, ടി.എൻ.പ്രതാപൻ, ഡോ.
ജോ ജോസഫ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം കെ.എൻ.സുഗതൻ, സിപിഐ ജില്ലാ സെക്രട്ടറി എൻ.അരുൺ തുടങ്ങിയവർ അന്ത്യോപചാരമർപിച്ചു. ടൗൺഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കണ്ടനാട്ടെ വീട്ടിലേക്ക് വൈകിട്ട് കൊണ്ടുവന്നിരുന്നു.
ഓർമയിലില്ല, മുഖം കറുപ്പിച്ച് ഒരു വാക്കു പോലും; ജനാർദനൻ (നടൻ)
ഒരു മനുഷ്യൻ ഇവിടെ ജീവിച്ചു പോയി എന്നതിന്റെ കൃത്യമായ മുദ്ര ജനഹൃദയങ്ങളിൽ പതിപ്പിച്ച ശേഷമാണ് ശ്രീനിവാസന്റെ വിടവാങ്ങൽ.
ഞാൻ ചെന്നൈയിലെത്തി സിനിമ അഭിനയം തുടങ്ങുന്ന കാലത്ത് സത്യൻ അന്തിക്കാടും ശ്രീനിവാസനും അവിടെയുണ്ട്. പിന്നീട് അവർ വളർന്നപ്പോൾ, ശ്രീനിവാസനും സത്യനും ചേർന്നുള്ള ഒരുപാട് സിനിമകളിൽ സഹകരിക്കാനും കഴിഞ്ഞു.
ഈ കൂട്ടായ്മയിൽ പിറന്ന ഒട്ടേറെ കഥാപാത്രങ്ങൾ എന്റെയും കരിയറിനെ അഭിവൃത്തിപ്പെടുത്തുന്നതിൽ സഹായിച്ചു. ‘കോവൈ വെങ്കിടേശനെ’ പോലെ പ്രേക്ഷക ഹൃദയങ്ങളിൽ പതിഞ്ഞ എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം എഴുതിയത്.
ശ്രീനിവാസൻ ഒരു സ്ക്രിപ്റ്റിൽ എന്ത് എഴുതും എന്ന് ആർക്കും പറയാനാകില്ല.
ഒരു സീനെടുത്ത് അടുത്ത സീനിനു വേണ്ടി കാത്തിരിക്കുന്നതിനിടയിലായിരിക്കും ചിലപ്പോൾ ആ സീൻ എഴുതി തീർത്ത് കൊണ്ടു വരുന്നത്. അത്ര ചടുലമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്.മലയാള സിനിമയ്ക്ക് എല്ലാ തുറകളിലും പ്രഗദ്ഭരായ രണ്ടു മക്കളെയും സംഭാവന ചെയ്തിട്ടാണ് അദ്ദേഹം പോയത്. വി.എം.വിനു സംവിധാനം ചെയ്ത മകന്റെ അച്ഛൻ എന്ന സിനിമയിൽ ശ്രീനിയുടെ അച്ഛനായും വിനീതിന്റെ മുത്തച്ഛനായും അഭിനയിക്കാനുള്ള ഒരു അസുലഭ അവസരവും എനിക്ക് ലഭിച്ചിട്ടുണ്ട്.
നാട്ടിലെ സഹപ്രവർത്തകരുടെ കൂട്ടായ്മകളിൽ വളരെ ചുരുക്കം മാത്രം പങ്കെടുക്കുന്ന ആളായിരുന്നു അദ്ദേഹം.
ഒറ്റയ്ക്കിരുന്ന് കുത്തിയിരുന്ന് എഴുതും. ഏതു സമയവും ഏതെങ്കിലും തരത്തിലുള്ള ജോലിയിൽ വ്യാപൃതനായിരിക്കുന്ന പ്രകൃതമായിരുന്നു. എങ്കിലും ഒന്നിച്ചു കൂടുമ്പോൾ ഏറ്റവും സന്തോഷകരമായി ഇടപെട്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം.
ഒരിക്കലും മുഖം കറുപ്പിച്ച് ഒരു വാക്കു പോലും അദ്ദേഹം പറഞ്ഞതായിട്ട് ഞാൻ ഓർക്കുന്നില്ല. എപ്പോഴും നർമം ചാലിച്ചുള്ള സംസാരവും ഇടപെടലുമായിരുന്നു അദ്ദേഹത്തിന്റേത്. ശ്രീനിവാസൻ സിനിമയോടൊപ്പം ജീവിച്ചു.
അതുകൊണ്ടു തന്നെ മലയാള സിനിമ ഉള്ളിടത്തോളം കാലം ശ്രീനിവാസനും ജീവിക്കും.
ശ്രീനിവാസന്റെ വിയോഗം: അനുസ്മരിച്ച് നേതാക്കൾ
കൊച്ചി∙ നഷ്ടമായതു മലയാള സിനിമയുടെ ‘ശ്രീ’യാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഉയർന്ന സാമൂഹികാവബോധമായിരുന്നു ശ്രീനിവാസന്റെ സിനിമകളുടെ കാതലെന്നു രമേശ് ചെന്നിത്തല പറഞ്ഞു. മറ്റുള്ളവരെ വിമർശിക്കുമ്പോൾ അതിലും തീവ്രതയിൽ സ്വയം വിമർശിക്കാനും കളിയാക്കുമ്പോൾ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂർവ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
സിനിമയുടെ സമസ്ത മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്റെ വിയോഗം വീണ്ടെടുക്കാനാകാത്ത നഷ്ടമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. വെള്ളിത്തിരയിൽ സാധാരണക്കാരനു വേണ്ടി അവരുടെ ഭാഷയിൽ സംസാരിച്ച ചലച്ചിത്ര പ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്നു ശ്രീനിവാസനെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു.മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു.
അനുസ്മരിച്ച് സ്പീക്കർ, മന്ത്രി സജി
തിരുവനന്തപുരം∙ ശ്രീനിവാസന്റെ വിയോഗം കേരളത്തിനും മലയാള സിനിമാലോകത്തിനും തീരാനഷ്ടമാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ. സാധാരണ മനുഷ്യരുടെ ജീവിതസങ്കടങ്ങളും പ്രതീക്ഷകളും തന്റെ കലയിലൂടെ ശക്തമായി അവതരിപ്പിച്ചു അദ്ദേഹം. ആ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ കാലത്തിനുപോലും കഴിയില്ല. അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച ശ്രീനിവാസൻ ബഹുമുഖ പ്രതിഭ എന്ന വാക്കിന് അർഥപൂർണമായ ഉദാഹരണമായിരുന്നു എന്ന് മന്ത്രി സജി ചെറിയാൻ.
സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയിൽ എത്തിച്ച മറ്റൊരു കലാകാരൻ നമുക്കിടയിലില്ല.
മലയാളിയുടെ സാമൂഹികബോധത്തെ സ്വാധീനിച്ച കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. സിനിമയിലും സാമൂഹിക രംഗത്തും പരിവർത്തനത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ച പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

