ശബരിമല∙ തങ്കഅങ്കി ഘോഷയാത്രയെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് ശബരിമലയും ശരണ വഴികളിലെ ക്ഷേത്രങ്ങളും . അയ്യപ്പസ്വാമിക്ക് മണ്ഡലപൂജയ്ക്ക് ചാർത്തുന്നതിനു തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ 1973-ൽ ശബരിമലയിൽ സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കഅങ്കി. 23ന് ഘോഷയാത്രയായി ആറന്മുളയിൽ നിന്നു പുറപ്പെടും.
26ന് വൈകിട്ട് സന്നിധാനത്ത് എത്തും. ദേവസ്വം ബോർഡിന്റെ ആറന്മുള സ്ട്രോങ് റൂമിൽ നിന്ന് തങ്കഅങ്കി ഇന്നലെ പുറത്തെടുത്തു.
ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫിസർ ഹേമന്ത് ഘോഷയാത്രയ്ക്കായി ആറന്മുള അസി. കമ്മിഷണർ ശ്രീലേഖയ്ക്കു കൈമാറി.
മലയാലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സുനിൽ കുമാറാണ് ഘോഷയാത്ര സ്പെഷൽ ഓഫിസർ.
ദേവസ്വം ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം അനുഗമിക്കും. സുരക്ഷ ഒരുക്കി പത്തനംതിട്ട
എആർ ക്യാംപിൽ നിന്നുള്ള സായുധ പൊലീസ് സംഘവും ഒപ്പം ഉണ്ടാകും. ഘോഷയാത്രയ്ക്കുള്ള രഥത്തിന്റെ നിർമാണം കോഴഞ്ചേരി ഈസ്റ്റ് കൊല്ലൂരേത്ത് വീട്ടിൽ അവസാനഘട്ടത്തിലാണ്.
കോഴഞ്ചേരി കൊല്ലീരേത്ത് തങ്കപ്പനാചാരിയാണ് 46 വർഷം രഥത്തിന്റെ സാരഥിയായത്. പിതാവിന്റെ മരണത്തെ തുടർന്ന് മകൻ അജി തങ്കപ്പനാണ് ചരിത്ര നിയോഗം ഏറ്റെടുത്തിട്ടുള്ളത്.
ഇവരുടെ ജീപ്പാണ് രഥമായി മാറ്റുന്നത്.
ആദ്യകാലത്ത് തങ്കപ്പൻ ആചാരി തന്റെ ജീപ്പ് കോട്ടയത്ത് എത്തിച്ചാണു രഥം ഉണ്ടാക്കിയിരുന്നത്. ഒരിക്കൽ ജീപ്പ് കോട്ടയത്തു നിന്നും മോഷണം പോയി.
രഥ നിർമാണം മുടങ്ങുമോയെന്നു വിഷമിച്ച തങ്കപ്പൻ ആചാരി ജീപ്പ് തിരികെ ലഭിച്ചാൽ എല്ലാവർഷവും തന്റെ വീട്ടുമുറ്റത്തു തന്നെ രഥം നിർമിച്ച് കൊണ്ടുപോകാമെന്നു നേർന്നു. ജീപ്പ് തിരികെ കിട്ടി.
അതിനു ശേഷം കൊല്ലീരേത്ത് വീട്ടിലാണ് രഥം നിർമാണം. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് രഥം.
പതിനെട്ടാംപടിയും സ്വർണകൊടിമരവും വിഗ്രഹവും എല്ലാം രഥത്തിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

