കൊല്ലം ∙ ആശ്രാമം മൈതാനത്ത് റോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഫ്ലവർ ഷോയ്ക്ക് തുടക്കമായി. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
15,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കുന്ന ഫ്ലവർ ഷോയിൽ ബെംഗളൂരുവിൽ നിന്നുള്ള വിവിധയിനം ചെടികൾ ഉൾപ്പെടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 4 നു ഫ്ലവർ ഷോ സമാപിക്കും.
ദിവസവും രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.
സിലേഷ്യ, സാൽവിയ, സിനിയാ ആസ്റ്റർ ഡാലിയ, ആന്തൂറിയം, ഓർക്കിഡ്, ബോഗെയ്ൻ വില്ല തുടങ്ങിയവയ്ക്കു പുറമേ രണ്ടായിരത്തോളം വിവിധയിനം റോസ് പൂക്കളും പുഷ്പോത്സവത്തിലുണ്ട്. ദിവസവും വൈകുന്നേരം സാംസ്കാരിക കലാപരിപാടികളും നടക്കും. പുഷ്പങ്ങൾ കൊണ്ടുള്ള രൂപങ്ങൾ, സെൽഫി സ്പോട്ടുകൾ, ജലത്തിൽ ഒഴുകി നടക്കുന്ന ഗാർഡൻ, വാട്ടർ ഫൗണ്ടനുകൾ എന്നിവയ്ക്കു പുറമേ വിദേശയിനം പാമ്പുകൾ, പക്ഷിമൃഗാദികൾ, ഭക്ഷ്യമേള, കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം എന്നിവയും മേളയിലുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

